Saturday, June 7, 2014

നിര്‍മ്മാണത്തിലെ അപാകത പരവൂര്‍ ചാത്തന്നൂര്‍ റോഡുനിര്‍മാണം പാതിവഴിയില്‍

എം എല്‍ ഏ ഒളിച്ചുകളി തുടരുന്നു

ചാത്തന്നൂര്‍ :വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുകയും നിരവധി ജനകീയ പ്രക്ഷോ ഭങ്ങള്‍ക്ക് ഒടുവില്‍ മാസങ്ങള്‍ക്കുമുമ്പ് നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ച ചാത്തന്നൂര്‍- പരവൂര്‍ റോഡ് പുനര്‍നിര്‍മാണം മഴക്കാലം കൂടി വരാന്‍ തുടന്ഗുന്നതോടെ റോഡ് നിര്‍മാണം പെരുവഴിയായ മട്ടാണ്.വര്‍ഷങ്ങളായി തകര്‍ന്ന റോഡ് ഉന്നത നിലവാരത്തില്‍ പുനര്‍നിര്‍മി ക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു.ഏഴ് കി.മീ. ദൂരം ഏഴര മീറ്റര്‍ വീതിയില്‍ ടാറിങ് നടത്താന്‍ അഞ്ചുകോടി രൂപയാണ് അനുവദിച്ചത്.ഇതില്‍ ഒരു കോടി രൂപ വകമാറ്റി കൊണ്ട് പരവൂര്‍ മേല്‍പാലത്തിനും ദയാബ്ജി ആശുപത്രി ജങ്ഷനും മധ്യേ രണ്ടിടത്തും നെടുങ്ങോലം വടക്കേമുക്കിലും വന്‍തോതില്‍ മെറ്റലിറക്കി ഉയരം വര്‍ധിപ്പിച്ചു. ഇത് കൂടാതെഇവിടങ്ങളില്‍ മഴക്കാലത്തുണ്ടായ വെള്ളക്കെട്ടൊഴിവാക്കാനാണ് ഉയരം വര്‍ധിപ്പിച്ചത്. ദയാബ്ജി ആശുപത്രി ജങ്ഷനുസമീപം ഉയരം വര്‍ധിപ്പിച്ചതിനുപുറമെ റോഡിനുകുറുകെയും വശങ്ങളിലും ഓടകളും കലുങ്കും നിര്‍മിച്ചു. ഇത് വെറും ഒരു കിലോമീറ്ററോളം ഭാഗത്തെ പണി മാത്രമാണ് പൂര്‍ത്തിയാക്കിയെങ്ങിലും ഇവടെ ചെറിയ മഴയിലും വെള്ളക്കെട്ടുണ്ടാകുന്നു.മാത്രവുമല്ല ഇവിടെ പൈപ്പ് പൊട്ടലും തുടര്‍കഥയാകുന്നു.ശേഷിച്ച നാലുകോടി ഉപയോഗിച്ച് നിര്‍മിക്കാവുന്ന റോഡിന്‍െറ ദൂരപരിധി കുറയ്ക്കേണ്ടിവന്നു.എന്നാണ് അധികാരികള്‍ പറയുന്നത്ഇവിടംമുതല്‍ മീനാട് ശാസ്താ ക്ഷേത്രം വരെയുള്ള നാലര കിലോമീറ്ററിലധികം വരുന്ന ഭാഗത്തെ പണി രണ്ടാമത്തെ മെറ്റലിങ് പൂര്‍ത്തിയായശേഷം പണി ഉപേക്ഷിച്ചനിലയിലാണ്.മാത്രവുമല്ല ഇ ഭാഗത്ത്‌ കലുങ്ങുകളുടെ നിര്‍മ്മാണപ്രവര്‍ത്തങ്ങള്‍ നടത്തിയിട്ടുമില്ല വര്‍ഷങ്ങള്‍ക്കു മുന്നേ നിര്‍മ്മാണം നടത്തിയ ഇ കലുങ്ങുകള്‍ അപകടാവസ്ഥയിലാണ്.ഇതിനിടയില്‍ പൂക്കുളത്തിനടുത്ത് ഐ.ഒ.സി പെട്രോള്‍ പമ്പിനുസമീപം റോഡ് ഇടിഞ്ഞുതാഴ്ന്ന് എം സാന്‍ഡ് കയറ്റിവന്ന ലോറി അപകടത്തില്‍പെട്ടു. തമിഴ്നാട്ടില്‍നിന്ന് എം സാന്‍ഡ് കയറ്റിവന്ന ലോറി റോഡിന്‍െറ വശം ഇടിഞ്ഞുതാഴ്ന്നതിന്‍െറ ഫലമായി ചക്രങ്ങള്‍ കുഴിയില്‍പെട്ടു. .റോഡിന്‍െറ വീതി ഏഴര മീറ്ററായി വര്‍ധിപ്പിച്ചതിന്‍െറ ഭാഗമായി സൈഡില്‍ പുതുതായി നിര്‍മിച്ച ഭാഗമാണ് ഇടിഞ്ഞുതാഴ്ന്നത്മാത്രവുംമല്ല ക്വറി മാലിന്യം ആണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുമ്പോള്‍ രാക്ഷ്ട്രിയത്തിന് അതീതമായി സ്ഥലം എം.എല്‍ ഏ യുടെ പാര്‍ട്ടിയായ സി.പി ഐ ഒഴികെയുള്ള പാര്‍ട്ടികളുടെ നേത്രത്വത്തില്‍ക്വറി മാലിന്യം പോലുള്ള ഗുണനിലവാരമില്ലാത്ത മെറ്റലാണ് ഉപയോഗിച്ചതെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായി ഇറങ്ങുകയും . ഇതേതുടര്‍ന്ന് ഒരുമാസത്തോളം പണി നിര്‍ത്തിവെച്ചിരുന്നു. കുഴിച്ചിട്ട ഭാഗങ്ങളില്‍ അപകടങ്ങള്‍ നിത്യസംഭവമാകുകയും പൊടിപടലം ഭീഷണിയാവുകയും ചെയ്തതോടെ ജനങ്ങള്‍ വീണ്ടും രംഗത്തിറങ്ങി.അതെ ക്വറി മാലിന്യം ഉപയോഗിച്ച് തുടര്‍ന്ന് പണി പുനരാരംഭിക്കുകയും സ്ഥലo എം എല്‍ ഏ യുടെ ഒത്താശയോടെ തന്നെ ഇതേ ക്വറി മാലിന്യം ഉപയോഗിച്ച് നിര്‍മാണ പ്രവര്‍ത്തനം തുടരുകയുംതുടര്‍ന്ന് ഇഴഞ്ഞുനീങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, ചിറക്കര താവണംപൊയ്കയിലെ ടാര്‍മിക്സിങ് പ്ളാന്‍റിന്‍െറ പ്രവര്‍ത്തനം തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് വീണ്ടും നിര്‍ത്തിവെച്ചു. ഹൈകോടതിയുടെ അനുമതിയോടെ പ്ളാന്‍റ് പ്രവര്‍ത്തനം തുടങ്ങിയെങ്കിലും റോഡുപണി മന്ദഗതിയില്‍ തന്നെ തുടര്‍ന്നു. ഇപ്പോള്‍ ഇത് ഏറക്കുറെ നിലച്ചമട്ടാണ്.പരവൂര്‍ ചാത്തന്നൂര്‍ റോഡിന്ടെ ബാക്കിഭാഗമായമീനാട് ശാസ്താക്ഷേത്രം മുതല്‍ ചാത്തന്നൂര്‍ തിരുമുക്ക് വരെയുള്ള ഒന്നര കിലോമീറ്ററിന്‍െറ പുനര്‍നിര്‍മാണത്തിന് പുതിയ എസ്റ്റിമേറ്റ് സമര്‍പ്പിച്ചുവെന്ന് പറയുന്നുണ്ടെങ്കിലും ഇവിടെ പണിയാരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടില്ല. കഴിഞ്ഞ മഴകാലത്തിന് മുന്‍പ് അഞ്ചുലക്ഷം രൂപ ചിലവാക്കി കുഴിയടപ്പ് ഉള്‍പ്പടെയുള്ള ജോലികള്‍ സഹിതം അറ്റകുറ്റപണികള്‍ നടത്തുകയും ദിവസങ്ങള്‍ക്കു അകം തന്നെ തകരുകയും ചെയ്തിരുന്നു ഇ ഭാഗം ഇപ്പോള്‍ പൂര്‍ണ്ണമായും തകര്‍ന്നു കിടക്കുകയാണ്.മഴകാലമായിട്ടും ഇവിടെ കുഴിയടക്കുവാനുള്ള നടപടിയായിട്ടില്ല ഫ്ലക്സ് ബോര്‍ഡുകള്‍ റോഡ്‌ നീളെ നിരത്തി വച്ച എം എല്‍ ഏ കരാറുകാര്‍ക്ക് കൂട്ട് നില്‍ക്കുന്നു എന്നാണു നാട്ടുകാര്‍ ആരോപിക്കുന്നത്.ഇ റോഡിന്ടെ നിര്‍മ്മാണപ്രവര്‍ത്തനത്തില്‍ വന്ന അപാകതകള്‍ പരിഹരിച്ചില്ലാ എങ്കില്‍ ശക്തമായ പ്രഷോഭപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നാട്ടുകാര്‍ പറഞ്ഞു

No comments:

Post a Comment