Wednesday, June 18, 2014

ചാത്തന്നൂര്‍ കോയിപ്പാട് ജലസംഭരണി അപകടത്തില്‍





ജല അതോറിറ്റിയുടെ ചാത്തന്നൂര്‍ പഞ്ചായത്തിലെ പ്രധാനപെട്ട ജല സംഭരണികളില്‍ ഒന്നാണ് കോയിപ്പാട് ജലസംഭരണി അമ്പതുവര്‍ഷം കഴിഞ്ഞിരിക്കുന്നു ഇതിന്ടെ നിര്‍മ്മാണം കഴിഞ്ഞിട്ട്.പക്ഷെ നാളിതുവരെ യാതൊരുവിധ അറ്റകുറ്റപണികളും നടത്താത്തത് മൂലം ഇതിന്ടെ സിമെന്റ ഇളകി ദ്രവിച്ച കബികള്‍ പുറത്ത് കണ്ടു തുടങ്ങിയിരിക്കുന്നു മാത്രവുമല്ല ഇവിടം കാട് പിടിച്ചു കിടക്കുന്നത് മൂലം ഇ പ്രദേശത്തേക്ക് ആര്‍ക്കുംതന്നെ എത്തി നോക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്.സംഭരണിയുടെ മുകള്‍ ഭാഗത്ത്‌ നിന്ന് ചെറിയ തോതില്‍ ചോര്‍ച്ചയും ഉണ്ട്.സംഭരണിയുടെ മുഖളിലേക്ക് പോകുന്ന ഇരുമ്പ് ഏണിപ്പടികള്‍ ദ്രവിച്ചുതുടങ്ങിയ അവസ്ഥയിലാണ് .
മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നാട് നീളെ പുരോഗമിക്കുമ്പോള്‍ കോയിപ്പാട് ജലസംഭരണിയില്‍ യാതൊരുവിധ ശുചീകരണ പ്രവര്‍ത്തനവും നടത്താതെ അവഗണനയിലാണ് ഇ ജലസംഭരണി വര്‍ഷങ്ങളായി ശുചീകരണ പ്രവര്‍ത്തനം നടത്തിയിട്ടില്ല എന്നാണു നാട്ടുകാര്‍ പറയുന്നത് ഇത്തിക്കര ആറ്റില്‍ നിന്നും കട്ടച്ചല്‍ പമ്പ് ഹൌസില്‍ നിന്നും പമ്പ് ചെയ്യുന്ന വെള്ളമാണ് ചാത്തന്നൂര്‍ ചിറക്കര പഞ്ചായത്തിന്ടെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്ന വെള്ളം.വര്‍ഷങ്ങളായി ശുചീകരണം നടത്താത്ത ഇ സംഭരണിയിലെ വെള്ളം കുടിച്ചാല്‍ ഇല്ലാത്ത ജലജന്യ രോഗങ്ങള്‍ പിടിപെടുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.അടിയന്ടിരമായി ഇവിടെ അറ്റകുറ്റപണികള്‍ നടത്തുകയും സംഭരണിയിലെ വെള്ളത്തിനു ക്ലോറിനേക്ഷന്‍ ഉള്‍പ്പടെയുള്ള ശുചീകരണ പ്രവര്‍ത്തങ്ങള്‍ നടത്തിയില്ലെന്ഘില്‍ ശക്തമായ പ്രക്ഷോഭണം ആരഒഭിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

No comments:

Post a Comment