Thursday, May 29, 2014

അപ്രഖ്യാപിത പവർ കട്ട് പരവൂരില്‍ ജനം വലയുന്നു

അപ്രഖ്യാപിത പവർ കട്ട് പരവൂരില്‍ ജനം വലയുന്നു

പരവൂര്‍ ; അപ്രഖ്യാപിത പവർ കട്ട് കാരണം ജനം വലയുന്നു. പരവൂര്‍ സെക്ഷൻ പരിധിയിലാണ് അടിക്കടി വൈദ്യുതി വിതരണം തടസപ്പെടുന്നത് .
മാസങ്ങളായി രാത്രിയെന്നോ പകലെന്നോയില്ലാതെ അപ്രഖ്യാപിത പവർ കട്ട് തുടരുകയാണ്. പരിധിയിൽ 150-ഓളം വലുതും ചെറുതുമായ കച്ചവട സ്ഥാപനങ്ങളും കൂടാതെ കയര്‍ ഫാക്ടറികൾ, പാൽ സൊസൈറ്റികൾ, ഹെൽത്ത് സെന്ററുകൾ, സർക്കാർ-സ്വകാര്യ ആശുപത്രികൾ, ബാങ്കുകൾ എന്നിവയും പ്രവർത്തിക്കുന്നുണ്ട്. വൈദ്യുതി വിതരണം തടസപ്പെടുന്നത് ഇവയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയാണ്.
പരവൂര്‍ , കലയ്കോട് , പൊഴിക്കര , നെടുങ്ങോലം , കോട്ടപ്പുറം, , തെക്കുംഭാഗം എന്നീ മേഖലകളിലാണ് കുടുതൽ നേരം വൈദ്യുതി വിതരണത്തിന് തടസം നേരിടുന്നത്. ഇത് സംബന്ധിച്ച വിവരം സെക്ഷൻ ഓഫീസിൽ അന്വേഷിച്ചാൽ വ്യക്തമായ മറുപടി ലഭിക്കുന്നില്ലന്ന് ആരോപണമുണ്ട്.മാത്രവുമല്ല ഫോണ്‍ മാറ്റി വയ്ക്കുകയും ചെയ്യുന്നു. കൂടാതെ മുന്‍സിപ്പാലിറ്റിയുടെ ഇടറോഡുകളിലുള്ള തെരുവ് വിളക്കുകളിൽ പലതും പ്രവർത്തന രഹിതമായിട്ടും പുതിയവ സ്ഥാപിക്കുന്നതിന് അധികൃതർ വിമുഖത കാട്ടുന്നു എന്ന് നാട്ടുകാര്‍ പറയുന്നു . മുന്‍സിപ്പാലിറ്റിയും
കെ.എസ്.ഇ.ബി യും തമ്മിലുള്ള ചില പടല പിണക്കങ്ങളാണ് ഇതിന് പിന്നിലെന്ന് പറയപ്പെടുന്നു. പല വൈദ്യുതി പോസ്റ്റുകളിലെയും വിളക്കുകൾ കാലഹരണപ്പെട്ടതാണ്. ഉള്ളവയിൽ പലതിനും മതിയായ സുരക്ഷാ ക്രമീകരണങ്ങളും ഇല്ലാ. ചില സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സോഡിയം വേപ്പർ ലാംബിന് മൂടിയാവരണം പോലും ഇല്ലാത്തതിനാൽ മഴക്കാലത്ത് ഇതിനുള്ളിൽ മഴ വെള്ളം ഇറങ്ങി കേടാകുന്നതും പതിവാണ്. ചില തെരുവ് വിളക്കുകളിൽ മിനറൽ വാട്ടർ കുപ്പി കൊണ്ട് ആവരണം തീർത്ത് തട്ടികൂട്ട് സുരക്ഷയാണ് ഉറപ്പാക്കിയിട്ടുള്ളത്. മുന്‍സിപ്പാലിറ്റിയിലെ അപ്രഖ്യാപിത പവർ കട്ടിനും തെരുവ് വിളക്കുകളുടെ അഭാവത്തിനും ശാശ്വതമായ പരിഹാരം കാണണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു

സ്കൂള്‍ പ്രവേശനം പാവപെട്ടവന് കീറാമുട്ടി

രക്ഷിതാക്കളുടെ നടുവൊടിച്ചു ഫീസ്‌ വര്‍ധനവ്‌ 

ചാത്തന്നൂര്‍ : പല ഇനങ്ങളിലുള്ള ഫീസും പഠനോപകരണങ്ങളുടെ വിലയും കുത്തനെ ഉയര്‍ത്തിയതോടെ അണ്‍ എയ്ഡഡ്, സി.ബി എസ ഇ സ്കൂളുകളിലെ വിദ്യാര്‍ഥികളുടെ പഠനച്ചെലവ് കുതിച്ചുയരുന്നു.

പല സ്കൂളുകളിലും ട്യൂഷന്‍ ഫീസ് 15 മുതല്‍ 30 ശതമാനംവരെ വര്‍ധിപ്പിച്ചു. പാഠപുസ്തകവും നോട്ട് ബുക്കും വില്‍പ്പനയ്ക്ക് പുറമെ യൂണിഫോമും ബാഗും കുടയുംവരെ വിപണനംചെയ്താണ് ചില മാനേജ്മെന്റുകളുടെ ചൂഷണം. 
എല്ലാ സൗകര്യവും ഒരുകുടക്കീഴില്‍ എന്നാണ് പ്രചാരണമെങ്കിലും കുട്ടികള്‍ സ്കൂളില്‍ ചേരുന്നതോടെ രക്ഷാകര്‍ത്താക്കളുടെ കീശ കാലിയാകും. ഒരു കുട്ടിയെ സ്കൂളിലയയ്ക്കാന്‍ 13,000 മുതല്‍ 25,000 രൂപവരെ വേണം.ചില ക്ലാസുകളില്‍ മുകളിലേക്ക് പോകും തോറും അതിലും കൂടും.

ചാത്തന്നൂര്‍ ,പരവൂര്‍ ,കൊട്ടിയം മേഖലകളില്‍ അംഗീകാരത്തോടെയും ഇല്ലാതെയും നിരവധി അണ്‍ എയ്ഡഡ്,സി.ബി.എസ ഇ സ്കൂളുകളാണ് പ്രവര്‍ത്തിക്കുന്നത്. 400 മുതല്‍ 3400 കുട്ടികള്‍വരെ ഇത്തരം സ്കൂളുകളില്‍ പഠിക്കുന്നു.

ഇവിടങ്ങളിലെ കൂടുതല്‍ കുട്ടികളും അണ്‍ എയ്ഡഡ്സ്,സി ബി എസ ഇ സ്കൂളുകളിലെ വിദ്യാര്‍ഥികളാണ്. എല്‍കെജി പ്രവേശനത്തിന് കഴിഞ്ഞവര്‍ഷം ആളും തരവും നോക്കി 15,000 മുതല്‍ മുകളിലോട്ട്രൂള്ള

രുപയാണ് ചാത്തന്നൂരിലെ പ്രമുഖ സ്കൂളുകള്‍ ഡൊണേഷനായി വാങ്ങിയത്. പ്രതിമാസ ഫീസ് 600 രൂപയും. മറ്റ് സ്കൂളുകളിലും ഇതിനടുത്തോ ഇതില്‍ കൂടുതലോ ആണ്. യുകെജിയില്‍ ഡൊണേഷനില്ല. പകരം പ്രതിമാസ ഫീസിനുപുറമെ 3650 രൂപ സ്പെഷ്യല്‍ ഫീസ് ഈടാക്കി. ഇത്തവണ ഇത് മുപ്പത് ശതമാനത്തോളം വര്‍ധിപ്പിച്ചിട്ടുണ്ട്. ഒന്നുമുതല്‍ 6 വരെയുള്ള ക്ലാസുകളില്‍ ട്യൂഷന്‍ ഫീസ് 650 രൂപയായിരുന്നത് ഇത്തവണ 800 രൂപവരെ ഉയര്‍ത്തിയിട്ടുണ്ട്.

7 മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍700 രൂപവരെയായിരുന്ന ട്യൂഷന്‍ ഫീസ് ആയിരത്തിനടുത്തെത്തി. പ്ലസ് വണ്‍, പ്ലസ്ടു ബാച്ചുകളില്‍ കംപ്യൂട്ടര്‍ സയന്‍സിന് 900 രൂപയും മറ്റ് സയന്‍സ് വിഷയങ്ങള്‍ക്ക് 1100 രൂപയുമായിരുന്നത് 1200 മുതല്‍ 1500 രൂപവരെയായി. പ്ലസ് വണ്ണിന് മുന്‍വര്‍ഷം 25,000 രൂപയാണ് ഒരു പ്രമുഖ സ്കൂള്‍ ഡൊണേഷന്‍ വാങ്ങിയത്. പ്ലസ്ടുവിന് ജൂണില്‍ 6450 രൂപ സ്പെഷ്യല്‍ ഫീസും. ഇത്തവണ ഇതും കുതിച്ചുയരും. ഫീസിനു പുറമെ യൂണിഫോമും പാഠപുസ്തകങ്ങളും നോട്ട്ബുക്കും ഷൂസും ടൈയുംവരെ വിറ്റ് കമീഷന്‍ പറ്റുന്നു.

കുടയും ബാഗും ഉള്‍പ്പെടെ പൊതു വിപണിയില്‍നിന്ന് ഒന്നും വാങ്ങാന്‍ അനുവദിക്കില്ല. ഓരോന്നിനും 15 ശതമാനം വരെ കമീഷന്‍ മാനേജ്മെന്റിന് ലഭിക്കുന്നതായാണ് വിവരം. ചാത്തന്നൂരിലെ ഒരു പ്രമുഖ സ്കൂളില്‍ നോട്ട്ബുക്കും പാഠപുസ്തകങ്ങളും വാങ്ങുന്നതിന് ക്ലാസ് തിരിച്ച് വില നിശ്ചയിച്ച് നല്‍കി. 3-ാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിക്ക് ഇതിനു മാത്രമായി 2900 രൂപ അടയ്ക്കണം. ഈ സ്കൂളില്‍ ട്യൂഷന്‍ ഫീസിനത്തില്‍ മാത്രം കഴിഞ്ഞ വര്‍ഷത്തെ വരുമാനം 3.29 കോടിയാണ്. ഡൊണേഷനും സ്പെഷ്യല്‍ ഫീസും കൂടിച്ചേര്‍ത്താല്‍ ഇത് 40 കോടിയോളംവരും. സ്കൂള്‍ ബസുള്ള സ്കൂളുകളില്‍ യാത്രാച്ചെലവായി ദൂരം അനുസരിച്ച് പ്രതിമാസം 1200 രൂപവരെ ഈടാക്കുന്നുണ്ട്. സി ബി എസ ഇ അണ്‍ എയ്ഡഡ് സ്കൂളുകളിലൊന്നിലും ഏകീകൃത ഫീസില്ല. പഠന നിലവാരവും സ്കൂളുകളുടെ സൗകര്യവും മറ്റും കണക്കിലെടുത്താണ് ഫീസ് നിശ്ചയിക്കുന്നതെന്നാണ് ഇവരില്‍ ഭൂരിപക്ഷവും അവകാശപ്പെടുന്നത്. പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ കുട്ടികളുടെ വിദ്യാഭ്യാസച്ചെലവിനുള്ള പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് രക്ഷാകര്‍ത്താക്കള്‍.


Sunday, May 25, 2014

വട്ടിപ്പലിശ മാഫിയയുടെ തലപ്പത്തുള്ള യഥാര്ഥന കുബേരന്മാരെ തൊടാത്ത "ഓപ്പറേഷന്‍ കുബേര" എന്ന കലാ പരിപാടി

ചാത്തന്നൂര്‍: വട്ടിപ്പലിശ മാഫിയയുടെ തലപ്പത്തുള്ള യഥാര്‍ഥ കുബേരന്മാരെ തൊടാത്ത "ഓപ്പറേഷന്‍ കുബേര" എന്ന കലാ പരിപാടി
കൊട്ടിയം ചാത്തന്നൂര്‍ പരവൂര്‍ മേകലകളില്‍ പ്രഹസനമായി. മാറുന്നു
ദിവസങ്ങള്‍ കഴിഞ്ഞിട്ടും ബ്ലേഡ് റെയ്ഡ് കാര്യമായ നടപടിയില്ലാതെ റെയ്ഡ് അവസാനിപ്പിച്ച് പൊലീസ് തടിയൂരുന്നു . അറിയപ്പെടുന്ന പല ബ്ലേഡ് "കുബേരന്‍"മാരും പൊലീസിന്റെ തണലില്‍ വിലസുകയാണ്.
പല പോലീസ് സ്റ്റേഷനുകളിലും അറസ്റ്റ് നാമ മാത്രമാണ് അതേസമയം,മിക്ക പോലീസ് സ്റ്റേറ്ഷനുകളിലും ബ്ലേഡുകാരെയൊന്നും പൊലീസ് തൊട്ടില്ല.മാത്രവുമല്ല റെയ്ഡ് ചോര്ത്തി  ഇവര്ക്ക്  മുങ്ങാനും പൊലീസ് അവസരം നല്കിെ.
ഇതുവഴി ഇടപാടുകാരില്നി ന്ന് പിടിച്ചെടുക്കുന്ന ആധാരവും മുദ്രപ്പത്രങ്ങളും ചെക്കുകളുമെല്ലാം വീട്ടില്നികന്ന് മാറ്റാനും ബ്ലേഡുകാര്ക്ക്ള അവസരം കിട്ടി. ഇത് റെയ്ഡ് പ്രഹസനമാകാന്‍ ഇടയാക്കി. പൊലീസിന്റെ നടപടിക്ക് പിന്നില്‍ ഭരണപ്രതിപക്ഷ കക്ഷികളിലെ ഉന്നതരുടെ പങ്കുണ്ടെന്നും ആക്ഷേപമുണ്ട്.
ചില പ്രമുഖ ബ്ലേഡുകാരെ റെയ്ഡില്നിെന്ന് രക്ഷിക്കാന്‍ യുഡിഎഫ് നേതാക്കള്താന്നെ പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചുപറഞ്ഞിട്ടുണ്ടെന്നാണറിയുന്നത്. അടുത്തനാളില്‍ ബ്ലേഡുകാരെകുറിച്ച് പൊലീസിന് ലഭിച്ച പരാതികളില്‍ പറയുന്ന പല പ്രതികളെയും ഒഴിവാക്കുന്നു
ആയിരക്കണക്കിന് വന്കിുട വട്ടിപ്പലിശക്കാരുള്ള ചാത്തന്നൂര്‍ സിറ്റി പൊലീസ് അധികാര പരിധിയില്‍ അറസ്റ്റിലായത് അബതില്‍ താഴെ
കാടിളക്കിയുള്ള പരിശോധനയില്‍ കുടുങ്ങിയവരില്‍ ഏറെയും ദിവസ, ആഴ്ച തവണവ്യവസ്ഥയില്‍ 1000 മുതല്‍ 10,000 വരെ രൂപ കടംകൊടുക്കുന്നവരാണ്. ലക്ഷക്കണക്കിനു രൂപ കൊള്ളപ്പലിശയ്ക്ക് നല്കുകന്നവരെ തൊടാന്‍ പൊലീസ് തയ്യാറായിട്ടില്ലാ.ഗോകുലം മുത്തൂറ്റ് തുടങ്ങിയ വന്കിറടക്കാരുടെ ബാങ്കുകളില്‍ റെയ്ഡ് ചെയ്തു എങ്കിലും .ഒന്നും കിട്ടിയില്ല എല്ലാം രേഖാമൂലം എന്ന് ഭാഷ്യം.ചിട്ടി കമ്പനികളിലും പലിശക്കാരുടെ വീടുകളിലും റെയ്ഡ്നടത്തിയെന്ഗിലും
മുന്കൂനട്ടി വിവരം ലഭിച്ച പല കൊള്ളപ്പലിശക്കാരും രേഖകളും പണവും മാറ്റിയശേഷമാണ് പൊലീസ് റെയ്ഡിനെത്തിയത്.
ഏറ്റവുമധികം സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുള്ള പരവൂരില്‍ അറസ്റ്റ്ചെയ്തത് വിരളിലെന്നാവുന്നത്.നാല് കേസ് ആണ് ഇവിടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.വലുതും ചെറുതും ആയ നിരവധി പണമിടപാട് സ്ഥാപനങ്ങളും.ചിട്ടി കബനികളും ഉണ്ടിവിടെ
ചാത്തന്നൂര്‍ പോലീസ് അതിര്ത്തി യില്‍ ഒരു ചിട്ടി കമ്പനിയുടെ കേസ് സഹിതം 6കേസ് ആണ് ഇത് വരെ രജിസ്റ്റര്‍ ചെയ്തത് അതില്‍ 6പേരെ അറസ്റ്റു ചെയ്തത്,പാരിപ്പള്ളിയില്‍ 5കേസ് രജിസ്റ്റര്‍ ചെയ്തു 5പേരെഅറസ്റ്റുചെയ്തു.ഇവിടെ അനധികൃത ചിട്ടി കമ്പിനികളും,പണയചിട്ടി ഇടപാടുകാരും നിരവധിയുള്ള സ്ഥലം കൂടിയാണ്.
കൊട്ടിയത് ഗോകുലം ചിട്ടി ഫണ്ട്‌ അടക്കം നിരവധി സ്ഥലങ്ങളില്‍ പരിശോധന നടത്തിയെന്ഗിലും 7കേസ് മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്
പൊലീസില്നിരന്നു തന്നെ റെയ്ഡ്വിവരം ചോരുന്നുവെന്ന ആക്ഷേപം ശക്തമാക്കുന്നതാണ് പല സ്ഥലങ്ങളിലെയും നടപടി. സിറ്റി പൊലീസ് ഇത്രയും ദിവസമായിട്ടും നാലോ അഞ്ഞോ കേസ് ആണ് രജിസ്റ്റര്‍ ചെയ്തത്
50,000 രൂപയും ഒരുലക്ഷവും വാങ്ങിയ അത്യാവശ്യക്കാരില്നിയന്ന് മുദ്രപ്പത്രങ്ങളും ചെക്കുകളും വാങ്ങി പത്തും പന്ത്രണ്ടും ലക്ഷം രൂപയുടെ കടക്കെണിയില്‍ കുരുക്കുന്നതാണ് ബ്ലേഡുകാരുടെ രീതി. ഇത്തരത്തിലുള്ള പരാതികളിലാണ് കാര്യമായ അന്വേഷണം നടക്കാതിരിക്കുന്നത്
സ്ഥലത്തെ പല പൊലീസ് ഉദ്യോഗസ്ഥരും ബ്ലേഡുകാരില്നിനന്ന് "പടി" വാങ്ങുന്നവരാണ്. ഇത്തരക്കാര്ക്ക്ി എതിരെയുള്ള പരാതികളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മധ്യസ്ഥംനിന്ന് ഒത്തുതീര്പ്പാ ക്കാറുണ്ട്.
പൊലീസിന്റെ സാന്നിധ്യം ഉപയോഗിച്ച് ഇടപാടുകാരെ ഭീഷണിപ്പെടുത്തിയാണ് ഇത്തരം "സെറ്റില്മെഷന്റ്". പലയിടത്തും . അറസ്റ്റിലായവര്ക്ക്ല ജാമ്യത്തില്‍ പോകാനും അവസരം നല്കുതന്നു.ഇത്തരത്തിലുള്ള അവിശുദ്ധ കൂട്ട്കെട്ടു മൂലം
ബ്ലേഡ് മാഫിയയുടെ കൈകളില്‍ കുരുങ്ങി കിടപ്പാടം വിറ്റ് നാടുവിട്ടവരും കുടുംബത്തെ ഒറ്റയ്ക്കാക്കി നാടുവിട്ടവരും കടപൂട്ടി കൂലിപ്പണിക്ക് പോയവരും നിരവധിയാണ്. ഇവരുടെ വിയര്പ്പി ല്‍ പൊങ്ങിയിട്ടുളള മണിസൗധങ്ങള്‍ ചാത്തന്നൂര്‍ മേകലയില്‍ ത്തന്നെ നിരവധിയുണ്ട്.
എന്നിട്ടും പൊലീസ് രജിസ്റ്റര്‍ കേസുകള്‍ നാമമാത്രമായതു എന്നത് ദുരൂഹമാണ്. കഴിഞ്ഞകാലങ്ങളില്‍ നടത്തിയ റെയ്ഡിന്റെ ഫയലുകള്‍ പരിശോധിച്ച് അവരെത്തന്നെ പിന്നെയും വേട്ടയാടിയ റെയ്ഡാണ് ചാത്തന്നൂര്‍ മേഖലയില്‍ നടന്നത്. ഇത് സംബന്ധിച്ച് ഒരു വിവരവും നല്കാേന്‍ പൊലീസ് തയ്യാറായില്ല. അടുത്തിടെ പണിതുയര്ത്തിംയ സൗധങ്ങളുടെ ഉടമയുടെ ആസ്തിയും പണത്തിന്റെ ഉറവിടവും അന്വേഷിച്ചിട്ടില്ല. ഇവരുടെ കുടുംബത്തിന്റെപേരില്‍ നടന്ന വസ്തു ഇടപാടുകളും പരിശോധിച്ചിട്ടില്ല. രേഖാ മൂലം കേസ് കൊടുത്തിട്ടും . സ്ത്രീകള്‍ ഉള്പ്പെലടെയുള്ള ബ്ലേഡ്മാഫിയാ സംഘത്തിന്റെ നിരന്തരഭീഷണിയിലും അപമാനത്തിലും സഹികെട്ട് പലരും ആത്മഹത്യയുടെ വക്കിലാണ്.
ഇവര്ക്കെ തിരെ പഞ്ചായത്ത് മെമ്പര്‍ മാരോ സാമൂഹ്യപ്രവര്ത്ത കരോ തിരിഞ്ഞാല്‍ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും പരസ്യമായി തെറിവിളിക്കുകയും ചെയ്യും ഇക്കൂട്ടത്തില്‍ സ്ത്രികളും ഉണ്ട് . പ്രദേശങ്ങളിലെ ചന്തകളിലും അമിതപലിശ ഈടാക്കി പണം നല്കുശന്നവര്‍ സജീവമാണ്.

അന്യസംസ്ഥാന പലിശക്കാരും ഇതില്‍ ഉള്പ്പെലടുന്നു. അന്യസംസ്ഥാന പലിശക്കാരും സ്ഥലത്തെ പലിശ പ്രമാണികളും തമ്മില്‍ ധാരണയിലാണ് നീങ്ങുന്നത്.പാണ്ടികള്‍ എന്ന ഓമനപ്പേരില്‍ അറിയപെടുന്ന ഇവര്‍ ആഴ്ചയില്‍ ഒരിക്കലാണ് പിരിവിനു എത്തുന്നത് ഇവര്ക്ക്  പൈസ കിട്ടാതായാല്‍ സ്ഥലത്തെ പ്രധാന ബ്ലഡ്കാരെ ഏല്പ്പി ക്കും ഇതാണ് അവസ്ഥ ഇവര്ക്കെ തിരെ നടപടി സ്വീകരിക്കാന്‍ പോലീസും മടിക്കുന്ന അവസ്ഥയാണിന്ന്.ഇവിടെ കൊള്ളപലിശക്കാര്‍ വിലസുമ്പോള്‍ പോലീസ് അവര്ക്ക്ീ ചൂട്ടുപിടിക്കുന്ന അവസ്ഥയാണിന്ന്

എന്റെ മകനെ എനിക്ക് ഡോക്ടര്‍ ആക്കണം ഒരു അമ്മയുടെ ആഗ്രഹം..സാക്ഷാത്കരപാതയില്‍ മകന്‍

എന്റെ മകനെ എനിക്ക് ഡോക്ടര്‍ ആക്കണം ഒരു അമ്മയുടെ ആഗ്രഹം..സാക്ഷാത്കരപാതയില്‍ മകന്‍ 

ചാത്തന്നൂര്‍ : നിത്യവും ശ്രീഭൂതനാഥനെ തുഴുതു വണങ്ങി ഒരമ്മയുടെ പ്രാര്‍ത്ഥന എന്റെ മകനെ ഡോക്ടര്‍ ആക്കണമെന്നാണ്

ആ പ്രാര്‍ത്ഥനയുടെ ഭലമാണ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍38-ാം റാങ്ക് നേടി മിന്നുന്ന വിജയം കരസ്ഥമാക്കി ശ്രീഭൂതനാഥന്‍ കാത്ത് രക്ഷിക്കുന്ന ചാത്തന്നൂര്‍ നാടിന്റെ അഭിമാനമായി.മാറിയ വിഘ്നേഷ്


ചാത്തന്നൂര്‍ ഏറം കൊല്ലന്റഴികത്ത് പരേതനായ വിജയന്റെയും ശ്രീദേവിയുടെയും ഏക മകന്‍ വിഘ്നേഷ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ 38-ാം റാങ്ക് നേടിയാണ് മികവു തെളിയിച്ചത്.
കുട്ടിക്കാലം മുതല്‍ ഡോക്ടറാകണമെന്ന മോഹം മനസില്‍ സൂക്ഷിച്ച വിഘ്നേഷിന് എന്നും തടസ്സമായത് ഇല്ലായ്മകളാണ്. ഡ്രൈവറായിരുന്ന അച്ഛന്‍ വിജയന്‍ 12 വര്‍ഷംമുമ്പ് മരിച്ചു. കൊല്ലത്ത് നായേഴ്സ് ആശുപത്രിയില്‍ നേഴ്സിംഗ് അസിസ്റ്റന്റ് ആയ അമ്മ ശ്രീദേവിയുടെ ഏക വരുമാനമായിരുന്നു വീട്ടു ചെലവിനും പഠനത്തിനും തുണ. മകനെ പഠിപ്പിച്ച് വലിയ നിലയില്‍ എത്തിക്കണമെന്ന മോഹം സഫലമാകാന്‍ ശ്രീദേവി വീട്ടുചെലവുകള്‍ പരിമിതപ്പെടുത്തിയും പണം സ്വരൂപിച്ചു. രണ്ടു വര്‍ഷംമുമ്പ് ആശുപത്രി ജോലിയില്‍നിന്ന് വിരമിച്ച ശേഷം ചാത്തന്നൂരില്‍ സ്വകാര്യ ആശുപത്രിയില്‍ തുച്ഛ ശമ്പളത്തിന് ജോലിക്കു പോയതും മകന്റെ വിദ്യഭ്യാസം മുടങ്ങാതിരിക്കാനാണ്. പത്താം ക്ലാസും പ്ലസ് ടുവും മികച്ച നിലയില്‍ വിജയിച്ച വിഘ്നേഷിനെ ഒരു വര്‍ഷംമുമ്പ് പാലായിലെ എന്‍ട്രന്‍ പരിശീലന കേന്ദ്രത്തില്‍ അയച്ച് പഠിപ്പിച്ചു. അമ്മയുടെ അധ്വാനം വെറുതെയായില്ല. എന്‍ട്രന്‍സ് പരീക്ഷാഫലം വന്നപ്പോള്‍ മകന് മിന്നുന്ന വിജയം.ചാത്തന്നൂര്‍ വയലില്‍ ക്ഷേത്ര ശാഖയിലെ ബാലസ്വയംസേവകനായിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടാനാണ് വിഘ്നേഷിന്റെ തീരുമാനം

കഷ്ട്ടം കൊല്ലത്ത് കുഞ്ഞാടുകള്‍ തമ്മിലടിക്കുന്നു

വികാരിയെ മാറ്റുന്നതിനെതിരെ പ്രതിഷേധം; കൊല്ലം ബിഷപ് ഹൗസിനു മുന്നിൽ ലാത്തിച്ചാർജ്ജ് 

ഇടവക വികാരിയെ മാറ്റുന്നതിനെതിരെ വിശ്വാസികൾ കൊല്ലം ബിഷപ്പ് ഹൗസിലെക്ക് നടത്തിയ മാർച്ചിനിടെ സംഘർഷം. സംഘർഷത്തെ തുടർന്ന് പൊലീസ് ലാത്തിച്ചാർജ്ജ് നടത്തുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. സംഘർഷത്തിൽ പൊലീസുകാരുൾപ്പെടെ 40 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
കുരീപ്പുഴ സെന്റ് ജോസഫ് പള്ളിയിലെ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരവെ  വികാരിയെ മാറ്റിയ ബിഷപ്‌ ഡോ.സ്‌റ്റാന്‍ലി റോമന്റെ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു ബിഷപ്പ് ഹൗസിലേക്ക് വിശ്വാസികൾ മാർച്ച് നടത്തിയത്.  ബിഷപ്പ് ഹൗസിനു മുന്നിലെ റോഡിൽ വച്ച് പൊലീസ് മാർച്ച് തടഞ്ഞു. പ്രതിഷേധക്കാരോട് പിരിഞ്ഞു പോകാൻ പൊലീസ് നിർദ്ദേശിച്ചെങ്കിലും അവർ തയ്യാറായില്ല. പൊലീസ് വലയം ഭേദിച്ച് ബിഷപ്പ് ഹൗസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഇതിനിടെ പൊലീസിനു നേരെ കല്ലേറുണ്ടായി. തുടർന്നാണ് പൊലീസ് ലാത്തിച്ചാർജ്ജ് നടത്തിയത്.

Monday, May 19, 2014

ചാത്തന്നൂര്‍ കഞ്ഞിരംവിള ക്ഷേത്രത്തില്‍ സര്‍പ്പകാവിന്ടെ പുനര്‍നിര്‍മ്മാണ ചടങ്ങുകള്‍ക്ക്  ഇന്ന് തുടക്കം
ചാത്തന്നൂര്‍ : കഞ്ഞിരംവിള ക്ഷേത്രത്തില്‍ സര്‍പ്പകാവിന്ടെ പുനര്‍നിര്‍മ്മാണ ചടങ്ങുകള്‍ക്ക്  ഇന്ന് തുടക്കമാകും 

ദിനവും ഉള്ള ക്ഷേത്രാചാര ചടങ്ങുകള്‍ക്ക് പുറമേ ഇന്ന് വൈകിട്ടു ആചാര്യവരണം,22ന് പരിഹാര ഹോമങ്ങള്‍ ബാധാവേര്‍പാടുകള്‍,23ന് രാവിലെ തിലഹവനം,സായുജ്യപൂജ,വൈകിട്ട് പ്രസാധശുദ്യതിക്രിയകള്‍,മുലയിടീല്‍,24ന് ചതുര്‍ശുദ്ധി,ധാര,പഞ്ചഗവ്യം,പഞ്ചകം എന്നീ അഭിഷേകങ്ങള്‍,ഭദ്രകാളീ സന്നിധിയില്‍ പ്രോക്തഹോമം,ഹോമകലശാഭിക്ഷേകം,25ന് രാവിലെ.പ്രായച്ചിത്തഹോമം,ഹോമകലാശാഭിഷേകം,26ന് ശാന്തിഹോമം,ഹോമകലാശാഭിഷേകം,27ന് അത്ഭുതശാന്തിഹോമം,ഹോമകലാശാഭിഷേകം28ന് ശ്വശാദി ഹോമം,ഹോമകലശാഭിഷേകം രാത്രി 8ന് സര്‍പ്പബലി,മണ്ടപനമസ്കാരം29ന് ദുര്‍ഗ്ഗഭദ്രകാളി ക്ഷേത്രങ്ങളില്‍ തത്വഹോമം,തത്വകലശാഭിഷേകം,കലശപൂജകള്‍,വൈകിട്ട് അധിവാസഹോമം,കലശാധിവാസം,അത്താഴപൂജ,30ന് സര്‍പ്പപ്രതിക്ഷ്ഠ യോടെ ചടങ്ങുകള്‍ക്ക് ശുഭപര്യവസാനം 

Saturday, May 10, 2014

പകര്‍ച്ചവ്യാധികള്‍ പടരാന്‍ സാധ്യത അധികൃതര്‍ ഉറങ്ങുകയാണ്

പകര്‍ച്ചവ്യാധികള്‍ പടരാന്‍ സാധ്യത അധികൃതര്‍ ഉറങ്ങുകയാണ്

ചാത്തന്നൂര്‍ :നിര്‍ത്താതെ പെയ്യുന്ന മഴ ശക്തമാവുകയും കാലവര്‍ഷം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോഴും പരവൂര്‍ മുന്‍സിപ്പാലിറ്റി അടക്കമുള്ള ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ മഴക്കാലരോഗ പ്രതിരോധ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുവാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല

ആരോഗ്യ വകുപ്പ് അധികൃതരും പഞ്ചായത്ത് മുന്‍സിപ്പല്‍ അധിക്രതരും രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനു പകരം മീറ്റിങ്ങുകള്‍ നടത്തുകയാണ് ഇന്ന് തുടങ്ങും നാളെ തുടങ്ങും എന്ന് പറയുന്നതല്ലാതെ അനങ്ങാപാറ നയമാണ് സ്വീകരിച്ചു വരുന്നത്

വേനല്‍ മഴ ശക്തമായ സാഹചര്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ ത്വരിതപെടുത്താനുള്ള നീക്കം അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ല.എന്നാണ് പരക്കെയുള്ള പരാതി

ജലജന്യ രോഗങ്ങള്‍, പ്രാണിജന്യ രോഗങ്ങള്‍ എന്നിവയൊക്കെ തടയുന്നതിന് മുന്‍കുട്ടി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ടതുണ്ട്.

സാധാരണ രീതിയില്‍ മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ മഴക്കാല രോഗങ്ങള്‍ തടയുന്നതിനും മറ്റുമുള്ള യോഗങ്ങളും പ്രരംഭപ്രവര്‍ത്തനങ്ങളും ആരംഭിക്കാറുണ്ട്. ഇക്കുറി പതിവ് തെറ്റിച്ച് വേനല്‍മഴ കടുത്തിട്ടും മാലിന്യങ്ങള്‍ നീക്കുന്നതിനുള്ള പ്രരംഭപ്രവര്‍ത്തനങ്ങള്‍ വൈകുകയാണ്.

പരവൂര്‍ നഗരസഭയുടെ മൂക്കിന് താഴെയുള്ള പ്രദേശങ്ങളില്‍ പോലും മാലിന്യങ്ങള്‍ കുമിഞ്ഞകൂടി കിടക്കുന്നുണ്ട്. നഗരസഭയുടെ പലയിടത്തും മാലിന്യങ്ങള്‍ നിക്ഷേപസ്ഥലത്തുനിന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും എടുത്തു മാറ്റാത്ത അവസ്ഥയാണ്. ചിലയിടങ്ങളില്‍ ഇത് റോഡിലേക്ക് ഒഴുകുന്നുമുണ്ട്.

ടൗണിലെ പ്രിവറ്റ് ബസ്‌സ്റ്റാനടും പരിസരവും ആകെ വൃത്തിഹീനമാണ്. ബസ് കാത്ത് നില്‍ക്കുന്നുവര്‍ മൂക്ക് പൊത്തിയാണ് നില്‍ക്കുന്നത്. ഇതിന് തൊട്ടടടുത്തായി നിര്‍മിച്ച ഈ ടോയ്ലറ്റ് ഉപയോഗശൂന്യമായിട്ട് മാസങ്ങളായി. ഈ പരിസരവും ദുര്‍ഗന്ധപൂരിതമാണ്. നഗരത്തിലെ പ്രധാന തോടുകളെല്ലാം കാടുപിടിച്ചും, മരങ്ങള്‍ വീണും, മാലിന്യം നിക്ഷേപിച്ചും മലിനപ്പെട്ടിരിക്കുയാണ്.

റെയില്‍വേ സ്റ്റേഷന്‍ പരിസരം കാട് പിടിച്ചും പഴയ ബോര്‍ഡുകള്‍ തള്ളിയും അലങ്കോലപ്പെട്ട് കിടക്കുകയാണ്.

പലയിടത്തും മഴ വെള്ളം കെട്ടി നിന്ന് കൊതുകുകളുടെ ലാര്‍വകള്‍ ഇവയില്‍ പെറ്റ് പെരുകി തുടങ്ങി. .മലിന ജലത്തിലൂടെ മഞ്ഞപിത്തമടക്കമുള്ള ജലജന്യ രോഗങ്ങളുടെ സാധ്യത മുന്‍കൂട്ടികണ്ട് പ്രവര്‍ത്തനം കാര്യക്ഷമമാക്കേണ്ടതുണ്ട്.

കല്ലുവാതുക്കല്‍ പാരിപ്പള്ളി മാര്‍കെറ്റുകളിലും ടൗണിലും പരിസരത്തും ദിവസങ്ങള്‍ പിന്നിട്ടാലും മാലിന്യം നീക്കാത്ത അവസ്ഥയാണ് . മാലിന്യം റോഡരികില്‍ കുമിഞ്ഞുകൂടുകയും ദുര്‍ഗന്ധം വമിക്കാനും തുടങ്ങിയിട്ടും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.

ആധിച്ചനല്ലൂര്‍ പൂതക്കുളം ചാത്തന്നൂര്‍ ചിറക്കര പഞ്ചായത്തുകളിലെ കളിലെല്ലാം മാലിന്യപ്രശ്നം രൂക്ഷമായിട്ടുണ്ട്. നഗര ഗ്രാമ വ്യത്യാസമില്ലാതെ നിയോജകമണ്ഡലത്തിന്ടെ പല ഭാഗങ്ങളിലും ശുചിത്വ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായ ആരംഭിക്കേണ്ടതുണ്ട്. ജലജന്യ രോഗങ്ങളും മറ്റ് പകര്‍ച്ചവ്യാധികളും ഏറ്റവുമധികം ബാധിക്കുന്ന


കോളനികളിലും പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍, കുടിവെള്ള സ്രോതസുകളുടെ ക്ലോറിനേഷന്‍ എന്നിവ നടത്താന്‍ പ്രഖ്യാപനം നടത്തിയെങ്കിലും ഇവയെല്ലാം പ്രയോഗത്തില്‍ വരുത്തുന്നതില്‍ കാലതാമസം നേരിടുന്നുണ്ട്

Wednesday, May 7, 2014

കല്ലുവാതുക്കല്‍ മാര്‍കറ്റില്‍ കയറണം എങ്കില്‍ മൂക്ക്പോത്തണ്ണം







കല്ലുവാതുക്കല്‍ : മാലിന്യവും മലിനജലവും നിറഞ്ഞ കല്ലുവാതുക്കല്‍ മാര്‍കറ്റില്‍ കയറണം എങ്കില്‍ മൂക്ക് പൊത്തേണ്ട അവസ്ഥ.കണ്ണടച്ച് അധികൃതര്‍.കല്ലുവാതുക്കല്‍ പഞ്ചായത്തില്‍ മാലിന്യം നീക്കം ചെയ്യുന്നത് ആറു മാസം ഒരു വര്‍ഷം കൂടുമ്പോള്‍ ആണ്.പഞ്ചായത്തിന് മാലിന്യനീക്കം നടത്തുന്നതിന് വാഹനമുണ്ടെങ്കിലും ദൈനoദിന സംവിധാനം ഇലാത്തതാണ് കാരണം.ഒരു വശത്ത് മാലിന്യനീക്കം നടക്കാത്തത് ആണ് കാരണമെന്ഗില്‍ മറുവശത്ത് സെപ്റ്റിക്ടാന്ഗിന്ടെ മേല്‍മൂടി തകര്‍ന്നു കിടക്കുന്നു അതിന്ടെ മുകളില്‍ ഒരു ഡസ്ക് എടുത്ത് വച്ച് ഇവിടെ കുഴിയുണ്ടെന്നു അറിയിക്കുന്നു .കുഴിക്ക് മേല്‍മൂടി ഇല്ലാത്തത് മൂലം ചന്തയില്‍ മത്സ്യമെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ മലിനജലപ്രളയമുണ്ടാകും. ഇത് കൂടുതലും ചന്തയുടെ വിവിധ ഭാഗങ്ങളില്‍ കെട്ടിക്കിടക്കും. െഡങ്കിപ്പനിയും മലമ്പനിയും പരത്താന്‍ കൊതുകുകള്‍ ഇവിടെ ഉദ്ഭവിച്ചു. തുടങ്ങി എന്നാണു കച്ചവടക്കാര്‍ പറയുന്നത്.ഇത് മൂലം മഴക്കാലരോഗങ്ങളെ ഊര്‍ജിതമാക്കുമെന്നുറപ്പ്.
ചന്തയില്‍ തറയോട് പാകുന്നതിനും മെയിന്റസ് പണി നടത്തുന്നതിനും കൊണ്ട് വന്ന മെറ്റലും മണലും അടക്കമുള്ള സാധനങ്ങള്‍ മാസങ്ങളായി ഇവിടെ കിടക്കുകയാണ് ഇത് കച്ചവടക്കാര്‍ക്കും ചന്തയില്‍ വരുന്നവര്‍ക്കും അസ്വകര്യം ഉണ്ടാക്കുകയാണ്.മഴ കഴിയുമ്പോള്‍ എല്ലാം ശരിയാക്കാം എന്നാണു പഞ്ചായത്ത് അധികൃതര്‍ പറയുന്നത് മാസങ്ങള്‍ക്കു മുന്‍പെ അധികൃതര്‍ക്ക് അറിയാഞ്ഞിട്ടും പഞ്ചായത്ത് പ്രസിടെന്റും മെമ്പര്‍മാരും ദിനവും ഇവിടെ വന്നുപോയിട്ടും ഇത്വരെ യാതൊരുവിധനടപടിയും സ്വീകരിക്കാത്ത പഞ്ചായത്ത് അധികൃതര്‍ക്ക് എതിരെ സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാരും കച്ചവടക്കാരും

Saturday, May 3, 2014

ആകാശത്തില്‍ മഴ കണ്ടാൽ കറണ്ട് പോകും, ഇടിവെട്ടിയാൽ ടെലിഫോണും നിശ്ചലം
ചാത്തന്നൂര്‍ : അകാശത്തു മഴ കണ്ടാൽ വൈദ്യുതി നിലയ്ക്കും. ഇടിവെട്ടിയാൽ ടെലിഫോണുകൾ നിശ്ചലമാകും.ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ അവസ്ഥ ഇതാണ്
ചുട്ടുപൊള്ളുന്ന വേനലിൽ പൊറുതി മുട്ടിയിരിക്കുന്ന നാടിന്‌ ആശ്വാസമായി വന്ന വേനൽ മഴ ഇപ്പോള്‍ കൂനിൻമേൽ കുരുപോലെയായി.
മഴ തുടങ്ങിയതോടെ ചാത്തന്നൂരിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി നിലക്കുന്നു. സമയത്തും കാലത്തും അറ്റകുറ്റപ്പണികൾ നടത്താത്ത വൈദ്യുതി ലൈനുകളും മഴക്കാലമാകുന്നതോടെ പൊട്ടിവീഴുകയും പഴകി തുരുമ്പിച്ച വൈദ്യുതി പോസ്റ്റുകളിലെ ഫ്യൂസുകൾ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്യുന്നു.  
രാത്രിയിൽ ഉണ്ടാകുന്ന അപകടങ്ങൾക്ക് ഉദ്യോഗസ്ഥ ർൈ  വദ്യുതി വകുപ്പ് ജീവനക്കാര്‍ തിരിഞ്ഞുപോലും നോക്കാറില്ലെന്നാണ് പരാതി എത്തുന്നതാകട്ടെ നേരം വെളുത്ത് പത്ത് മണി കഴിയുമ്പോള്‍
മൂന്ന് ദിവസം മുന്‍പ് തുടങ്ങി ഇപ്പോഴും തുടരുന്ന  കാറ്റുംമഴയുംമൂലം ഉണ്ടായ വൈദ്യുതിതടസ്സം പലയിടത്തും ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ണ്ണതോതില്‍ പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ മഴയിലും കാറ്റിലും രണ്ട് 11 കെ.വി.ലൈനുകളും മുപ്പതിലേറെ എല്‍.ടി.ലൈനുകളുമാണ് പൊട്ടിവീണത്.

ചിറക്കര പഞ്ചായത്തില്‍ ൈവദ്യുതി മിക്കപ്പോഴും വിരുന്നുകാരനാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇവിടുത്തെ ൈവദ്യുതി ഓഫീസില്‍ ജീവനക്കാരുടെ ഒഴിവുളളത് നികത്താത്തതും പ്രശ്‌നമാണ ്. ൈവദ്യുതി ൈലനുകളില്‍ മരങ്ങളും മരച്ചില്ലകളും വീഴുന്നതും ൈവദ്യുതിക്കമ്പി പൊട്ടി ദിവസങ്ങളോളം കറണ്ടു കിട്ടാത്തതും ഇവിടെ നിത്യ സംഭവമാണ്. എല്ലാ ൈവദ്യുതി ഓഫീസിലെയും ജീവനക്കാര്‍ മിക്കവാറും രാത്രിയില്‍ സംഭവിക്കുന്ന ൈവദ്യുതി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മിനക്കെടാറില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് നിരന്തര വീഴ്ചയുണ്ടാവുമ്പോള്‍ പരാതിപ്പെട്ടാലും ൈവദ്യുതി വകുപ്പ് നടപടി എടുക്കുന്നില്ലെന്നാണ് ജനം വ്യാപകമായി പരാതി പറയുന്നത്
ഇതൊന്നും ബോധപൂര്‍വ്വമുണ്ടാക്കുന്നതല്ലെന്നും മിക്കയിടത്തും വലിയ കാറ്റും മഴയും ഉണ്ടാകുന്‌പോള്‍ മാത്രമാണ്‌ ൈവദ്യുതി ബന്ധം താറുമാറാകുന്നതെന്നും, വലിയമരം വീണ്‌ ൈലനുകള്‍ പൊട്ടിപ്പോകുന്നതുകൊണ്ടുമാണ് രാത്രി പോകുന്ന ൈവദ്യുതി പുനഃസ്ഥാപിക്കാന്‍ അടുത്ത ദിവസമെടുക്കുന്നതെന്നുമാണ്‌ ൈവദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നത് ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതും ഇതിനു കാരണമെന്ന് ജീവനക്കാര്‍ പറയുന്നു.
ടെലിഫോണിന്റെ കാര്യവും വ്യത്യസ്തമല്ല. രാത്രിയിൽ ഉണ്ടാകുന്ന അപകടങ്ങളും മറ്റും വൈദ്യുതി ജീവനക്കാരെയോ പൊലീസിനെയോ അറിയിക്കാമെന്നുവച്ചാൽ ഫോൺ ശബ്ദിക്കില്ല. എന്നാൽ മൊബൈൽ ഉപയോഗിക്കാൻ നോക്കിയാൽ നോ നെറ്റ് വർക്ക് എന്ന മെസേജാണ് ലഭിക്കുക. പൊലീസിലെയോ വൈദ്യുതി ഓഫീസിലെയോ ഉദ്യോഗസ്ഥരെ ഔദ്യോഗിക മൊബൈൽ നമ്പരിൽ വിളിച്ചാൽ പലപ്പോഴും ബിസിയാണ് എന്ന മറുപടിയാണ് ലഭിക്കുന്നത്. ഏറെനേരം ബിസിയായിരിക്കുന്ന മൊബൈൽ നമ്പരിൽനിന്ന് പിന്നീട് പരാതിക്കാരനെ തിരിച്ച് വിളിച്ച് കാര്യം അന്വേഷിക്കാൻ ഉദ്യോഗസ്ഥർ മിനക്കെടാറുമില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ