Sunday, May 25, 2014

എന്റെ മകനെ എനിക്ക് ഡോക്ടര്‍ ആക്കണം ഒരു അമ്മയുടെ ആഗ്രഹം..സാക്ഷാത്കരപാതയില്‍ മകന്‍

എന്റെ മകനെ എനിക്ക് ഡോക്ടര്‍ ആക്കണം ഒരു അമ്മയുടെ ആഗ്രഹം..സാക്ഷാത്കരപാതയില്‍ മകന്‍ 

ചാത്തന്നൂര്‍ : നിത്യവും ശ്രീഭൂതനാഥനെ തുഴുതു വണങ്ങി ഒരമ്മയുടെ പ്രാര്‍ത്ഥന എന്റെ മകനെ ഡോക്ടര്‍ ആക്കണമെന്നാണ്

ആ പ്രാര്‍ത്ഥനയുടെ ഭലമാണ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍38-ാം റാങ്ക് നേടി മിന്നുന്ന വിജയം കരസ്ഥമാക്കി ശ്രീഭൂതനാഥന്‍ കാത്ത് രക്ഷിക്കുന്ന ചാത്തന്നൂര്‍ നാടിന്റെ അഭിമാനമായി.മാറിയ വിഘ്നേഷ്


ചാത്തന്നൂര്‍ ഏറം കൊല്ലന്റഴികത്ത് പരേതനായ വിജയന്റെയും ശ്രീദേവിയുടെയും ഏക മകന്‍ വിഘ്നേഷ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ 38-ാം റാങ്ക് നേടിയാണ് മികവു തെളിയിച്ചത്.
കുട്ടിക്കാലം മുതല്‍ ഡോക്ടറാകണമെന്ന മോഹം മനസില്‍ സൂക്ഷിച്ച വിഘ്നേഷിന് എന്നും തടസ്സമായത് ഇല്ലായ്മകളാണ്. ഡ്രൈവറായിരുന്ന അച്ഛന്‍ വിജയന്‍ 12 വര്‍ഷംമുമ്പ് മരിച്ചു. കൊല്ലത്ത് നായേഴ്സ് ആശുപത്രിയില്‍ നേഴ്സിംഗ് അസിസ്റ്റന്റ് ആയ അമ്മ ശ്രീദേവിയുടെ ഏക വരുമാനമായിരുന്നു വീട്ടു ചെലവിനും പഠനത്തിനും തുണ. മകനെ പഠിപ്പിച്ച് വലിയ നിലയില്‍ എത്തിക്കണമെന്ന മോഹം സഫലമാകാന്‍ ശ്രീദേവി വീട്ടുചെലവുകള്‍ പരിമിതപ്പെടുത്തിയും പണം സ്വരൂപിച്ചു. രണ്ടു വര്‍ഷംമുമ്പ് ആശുപത്രി ജോലിയില്‍നിന്ന് വിരമിച്ച ശേഷം ചാത്തന്നൂരില്‍ സ്വകാര്യ ആശുപത്രിയില്‍ തുച്ഛ ശമ്പളത്തിന് ജോലിക്കു പോയതും മകന്റെ വിദ്യഭ്യാസം മുടങ്ങാതിരിക്കാനാണ്. പത്താം ക്ലാസും പ്ലസ് ടുവും മികച്ച നിലയില്‍ വിജയിച്ച വിഘ്നേഷിനെ ഒരു വര്‍ഷംമുമ്പ് പാലായിലെ എന്‍ട്രന്‍ പരിശീലന കേന്ദ്രത്തില്‍ അയച്ച് പഠിപ്പിച്ചു. അമ്മയുടെ അധ്വാനം വെറുതെയായില്ല. എന്‍ട്രന്‍സ് പരീക്ഷാഫലം വന്നപ്പോള്‍ മകന് മിന്നുന്ന വിജയം.ചാത്തന്നൂര്‍ വയലില്‍ ക്ഷേത്ര ശാഖയിലെ ബാലസ്വയംസേവകനായിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടാനാണ് വിഘ്നേഷിന്റെ തീരുമാനം

No comments:

Post a Comment