രക്ഷിതാക്കളുടെ നടുവൊടിച്ചു ഫീസ് വര്‍ധനവ്
Thursday, May 29, 2014
സ്കൂള്‍ പ്രവേശനം പാവപെട്ടവന് കീറാമുട്ടി
ചാത്തന്നൂര്‍ : പല ഇനങ്ങളിലുള്ള ഫീസും പഠനോപകരണങ്ങളുടെ വിലയും കുത്തനെ
ഉയര്‍ത്തിയതോടെ അണ്‍ എയ്ഡഡ്,
സി.ബി എസ ഇ സ്കൂളുകളിലെ വിദ്യാര്‍ഥികളുടെ പഠനച്ചെലവ് കുതിച്ചുയരുന്നു.
പല സ്കൂളുകളിലും ട്യൂഷന്‍ ഫീസ് 15 മുതല്‍ 30 ശതമാനംവരെ വര്‍ധിപ്പിച്ചു. പാഠപുസ്തകവും നോട്ട്
ബുക്കും വില്‍പ്പനയ്ക്ക് പുറമെ യൂണിഫോമും ബാഗും കുടയുംവരെ വിപണനംചെയ്താണ് ചില
മാനേജ്മെന്റുകളുടെ ചൂഷണം.
ചാത്തന്നൂര്‍ ,പരവൂര്‍
,കൊട്ടിയം മേഖലകളില്‍
അംഗീകാരത്തോടെയും ഇല്ലാതെയും നിരവധി അണ്‍ എയ്ഡഡ്,സി.ബി.എസ ഇ സ്കൂളുകളാണ് പ്രവര്‍ത്തിക്കുന്നത്. 400 മുതല്‍ 3400 കുട്ടികള്‍വരെ
ഇത്തരം സ്കൂളുകളില്‍ പഠിക്കുന്നു.
ഇവിടങ്ങളിലെ കൂടുതല്‍ കുട്ടികളും അണ്‍ എയ്ഡഡ്സ്,സി ബി എസ ഇ സ്കൂളുകളിലെ വിദ്യാര്‍ഥികളാണ്.
എല്‍കെജി പ്രവേശനത്തിന് കഴിഞ്ഞവര്‍ഷം ആളും തരവും നോക്കി 15,000 മുതല്‍ മുകളിലോട്ട്രൂള്ള
രുപയാണ് ചാത്തന്നൂരിലെ പ്രമുഖ സ്കൂളുകള്‍ ഡൊണേഷനായി വാങ്ങിയത്.
പ്രതിമാസ ഫീസ് 600
രൂപയും. മറ്റ് സ്കൂളുകളിലും ഇതിനടുത്തോ ഇതില്‍ കൂടുതലോ ആണ്. യുകെജിയില്‍
ഡൊണേഷനില്ല. പകരം പ്രതിമാസ ഫീസിനുപുറമെ 3650 രൂപ സ്പെഷ്യല്‍ ഫീസ് ഈടാക്കി. ഇത്തവണ ഇത്
മുപ്പത് ശതമാനത്തോളം വര്‍ധിപ്പിച്ചിട്ടുണ്ട്. ഒന്നുമുതല്‍ 6 വരെയുള്ള ക്ലാസുകളില്‍ ട്യൂഷന്‍ ഫീസ് 650 രൂപയായിരുന്നത്
ഇത്തവണ 800
രൂപവരെ ഉയര്‍ത്തിയിട്ടുണ്ട്.
7 മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍700 രൂപവരെയായിരുന്ന
ട്യൂഷന്‍ ഫീസ് ആയിരത്തിനടുത്തെത്തി. പ്ലസ് വണ്‍, പ്ലസ്ടു ബാച്ചുകളില്‍ കംപ്യൂട്ടര്‍ സയന്‍സിന് 900 രൂപയും മറ്റ് സയന്‍സ്
വിഷയങ്ങള്‍ക്ക് 1100
രൂപയുമായിരുന്നത് 1200 മുതല്‍
1500 രൂപവരെയായി. പ്ലസ്
വണ്ണിന് മുന്‍വര്‍ഷം 25,000
രൂപയാണ് ഒരു പ്രമുഖ സ്കൂള്‍ ഡൊണേഷന്‍ വാങ്ങിയത്. പ്ലസ്ടുവിന് ജൂണില്‍ 6450 രൂപ സ്പെഷ്യല്‍
ഫീസും. ഇത്തവണ ഇതും കുതിച്ചുയരും. ഫീസിനു പുറമെ യൂണിഫോമും പാഠപുസ്തകങ്ങളും
നോട്ട്ബുക്കും ഷൂസും ടൈയുംവരെ വിറ്റ് കമീഷന്‍ പറ്റുന്നു.
Subscribe to:
Post Comments (Atom)

No comments:
Post a Comment