Saturday, May 10, 2014
പകര്‍ച്ചവ്യാധികള്‍ പടരാന്‍ സാധ്യത അധികൃതര്‍ ഉറങ്ങുകയാണ്
ചാത്തന്നൂര്‍ :നിര്‍ത്താതെ പെയ്യുന്ന മഴ ശക്തമാവുകയും കാലവര്‍ഷം
പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോഴും പരവൂര്‍ മുന്‍സിപ്പാലിറ്റി അടക്കമുള്ള
ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ മഴക്കാലരോഗ പ്രതിരോധ
ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുവാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍
അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല
ആരോഗ്യ വകുപ്പ് അധികൃതരും പഞ്ചായത്ത് മുന്‍സിപ്പല്‍ അധിക്രതരും
രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനു പകരം മീറ്റിങ്ങുകള്‍
നടത്തുകയാണ് ഇന്ന് തുടങ്ങും നാളെ തുടങ്ങും എന്ന് പറയുന്നതല്ലാതെ അനങ്ങാപാറ നയമാണ്
സ്വീകരിച്ചു വരുന്നത്
വേനല്‍ മഴ ശക്തമായ സാഹചര്യത്തില്‍ പ്രവര്‍ത്തനങ്ങള്‍
ത്വരിതപെടുത്താനുള്ള നീക്കം അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ല.എന്നാണ്
പരക്കെയുള്ള പരാതി
ജലജന്യ രോഗങ്ങള്‍,
പ്രാണിജന്യ രോഗങ്ങള്‍ എന്നിവയൊക്കെ തടയുന്നതിന് മുന്‍കുട്ടി ശുചീകരണ പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കേണ്ടതുണ്ട്.
സാധാരണ രീതിയില്‍ മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ മഴക്കാല രോഗങ്ങള്‍
തടയുന്നതിനും മറ്റുമുള്ള യോഗങ്ങളും പ്രരംഭപ്രവര്‍ത്തനങ്ങളും ആരംഭിക്കാറുണ്ട്. ഇക്കുറി
പതിവ് തെറ്റിച്ച് വേനല്‍മഴ കടുത്തിട്ടും മാലിന്യങ്ങള്‍ നീക്കുന്നതിനുള്ള
പ്രരംഭപ്രവര്‍ത്തനങ്ങള്‍ വൈകുകയാണ്.
പരവൂര്‍ നഗരസഭയുടെ മൂക്കിന് താഴെയുള്ള പ്രദേശങ്ങളില്‍ പോലും
മാലിന്യങ്ങള്‍ കുമിഞ്ഞകൂടി കിടക്കുന്നുണ്ട്. നഗരസഭയുടെ പലയിടത്തും മാലിന്യങ്ങള്‍
നിക്ഷേപസ്ഥലത്തുനിന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും എടുത്തു മാറ്റാത്ത അവസ്ഥയാണ്.
ചിലയിടങ്ങളില്‍ ഇത് റോഡിലേക്ക് ഒഴുകുന്നുമുണ്ട്.
ടൗണിലെ പ്രിവറ്റ് ബസ്‌സ്റ്റാനടും പരിസരവും ആകെ വൃത്തിഹീനമാണ്. ബസ്
കാത്ത് നില്‍ക്കുന്നുവര്‍ മൂക്ക് പൊത്തിയാണ് നില്‍ക്കുന്നത്. ഇതിന് തൊട്ടടടുത്തായി
നിര്‍മിച്ച ഈ ടോയ്ലറ്റ് ഉപയോഗശൂന്യമായിട്ട് മാസങ്ങളായി. ഈ പരിസരവും ദുര്‍ഗന്ധപൂരിതമാണ്.
നഗരത്തിലെ പ്രധാന തോടുകളെല്ലാം കാടുപിടിച്ചും, മരങ്ങള്‍ വീണും, മാലിന്യം നിക്ഷേപിച്ചും മലിനപ്പെട്ടിരിക്കുയാണ്.
റെയില്‍വേ സ്റ്റേഷന്‍ പരിസരം കാട് പിടിച്ചും പഴയ ബോര്‍ഡുകള്‍ തള്ളിയും
അലങ്കോലപ്പെട്ട് കിടക്കുകയാണ്.
പലയിടത്തും മഴ വെള്ളം കെട്ടി നിന്ന് കൊതുകുകളുടെ ലാര്‍വകള്‍ ഇവയില്‍
പെറ്റ് പെരുകി തുടങ്ങി. .മലിന ജലത്തിലൂടെ മഞ്ഞപിത്തമടക്കമുള്ള ജലജന്യ രോഗങ്ങളുടെ
സാധ്യത മുന്‍കൂട്ടികണ്ട് പ്രവര്‍ത്തനം കാര്യക്ഷമമാക്കേണ്ടതുണ്ട്.
കല്ലുവാതുക്കല്‍ പാരിപ്പള്ളി മാര്‍കെറ്റുകളിലും ടൗണിലും പരിസരത്തും
ദിവസങ്ങള്‍ പിന്നിട്ടാലും മാലിന്യം നീക്കാത്ത അവസ്ഥയാണ് . മാലിന്യം റോഡരികില്‍
കുമിഞ്ഞുകൂടുകയും ദുര്‍ഗന്ധം വമിക്കാനും തുടങ്ങിയിട്ടും പ്രശ്നത്തിന് ശാശ്വത
പരിഹാരം കാണാന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.
ആധിച്ചനല്ലൂര്‍ പൂതക്കുളം ചാത്തന്നൂര്‍ ചിറക്കര പഞ്ചായത്തുകളിലെ
കളിലെല്ലാം മാലിന്യപ്രശ്നം രൂക്ഷമായിട്ടുണ്ട്. നഗര ഗ്രാമ വ്യത്യാസമില്ലാതെ
നിയോജകമണ്ഡലത്തിന്ടെ പല ഭാഗങ്ങളിലും ശുചിത്വ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായ
ആരംഭിക്കേണ്ടതുണ്ട്. ജലജന്യ രോഗങ്ങളും മറ്റ് പകര്‍ച്ചവ്യാധികളും ഏറ്റവുമധികം
ബാധിക്കുന്ന
കോളനികളിലും പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍, കുടിവെള്ള സ്രോതസുകളുടെ ക്ലോറിനേഷന്‍
എന്നിവ നടത്താന്‍ പ്രഖ്യാപനം നടത്തിയെങ്കിലും ഇവയെല്ലാം പ്രയോഗത്തില്‍ വരുത്തുന്നതില്‍
കാലതാമസം നേരിടുന്നുണ്ട്
Subscribe to:
Post Comments (Atom)

No comments:
Post a Comment