Thursday, May 29, 2014

അപ്രഖ്യാപിത പവർ കട്ട് പരവൂരില്‍ ജനം വലയുന്നു

അപ്രഖ്യാപിത പവർ കട്ട് പരവൂരില്‍ ജനം വലയുന്നു

പരവൂര്‍ ; അപ്രഖ്യാപിത പവർ കട്ട് കാരണം ജനം വലയുന്നു. പരവൂര്‍ സെക്ഷൻ പരിധിയിലാണ് അടിക്കടി വൈദ്യുതി വിതരണം തടസപ്പെടുന്നത് .
മാസങ്ങളായി രാത്രിയെന്നോ പകലെന്നോയില്ലാതെ അപ്രഖ്യാപിത പവർ കട്ട് തുടരുകയാണ്. പരിധിയിൽ 150-ഓളം വലുതും ചെറുതുമായ കച്ചവട സ്ഥാപനങ്ങളും കൂടാതെ കയര്‍ ഫാക്ടറികൾ, പാൽ സൊസൈറ്റികൾ, ഹെൽത്ത് സെന്ററുകൾ, സർക്കാർ-സ്വകാര്യ ആശുപത്രികൾ, ബാങ്കുകൾ എന്നിവയും പ്രവർത്തിക്കുന്നുണ്ട്. വൈദ്യുതി വിതരണം തടസപ്പെടുന്നത് ഇവയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയാണ്.
പരവൂര്‍ , കലയ്കോട് , പൊഴിക്കര , നെടുങ്ങോലം , കോട്ടപ്പുറം, , തെക്കുംഭാഗം എന്നീ മേഖലകളിലാണ് കുടുതൽ നേരം വൈദ്യുതി വിതരണത്തിന് തടസം നേരിടുന്നത്. ഇത് സംബന്ധിച്ച വിവരം സെക്ഷൻ ഓഫീസിൽ അന്വേഷിച്ചാൽ വ്യക്തമായ മറുപടി ലഭിക്കുന്നില്ലന്ന് ആരോപണമുണ്ട്.മാത്രവുമല്ല ഫോണ്‍ മാറ്റി വയ്ക്കുകയും ചെയ്യുന്നു. കൂടാതെ മുന്‍സിപ്പാലിറ്റിയുടെ ഇടറോഡുകളിലുള്ള തെരുവ് വിളക്കുകളിൽ പലതും പ്രവർത്തന രഹിതമായിട്ടും പുതിയവ സ്ഥാപിക്കുന്നതിന് അധികൃതർ വിമുഖത കാട്ടുന്നു എന്ന് നാട്ടുകാര്‍ പറയുന്നു . മുന്‍സിപ്പാലിറ്റിയും
കെ.എസ്.ഇ.ബി യും തമ്മിലുള്ള ചില പടല പിണക്കങ്ങളാണ് ഇതിന് പിന്നിലെന്ന് പറയപ്പെടുന്നു. പല വൈദ്യുതി പോസ്റ്റുകളിലെയും വിളക്കുകൾ കാലഹരണപ്പെട്ടതാണ്. ഉള്ളവയിൽ പലതിനും മതിയായ സുരക്ഷാ ക്രമീകരണങ്ങളും ഇല്ലാ. ചില സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സോഡിയം വേപ്പർ ലാംബിന് മൂടിയാവരണം പോലും ഇല്ലാത്തതിനാൽ മഴക്കാലത്ത് ഇതിനുള്ളിൽ മഴ വെള്ളം ഇറങ്ങി കേടാകുന്നതും പതിവാണ്. ചില തെരുവ് വിളക്കുകളിൽ മിനറൽ വാട്ടർ കുപ്പി കൊണ്ട് ആവരണം തീർത്ത് തട്ടികൂട്ട് സുരക്ഷയാണ് ഉറപ്പാക്കിയിട്ടുള്ളത്. മുന്‍സിപ്പാലിറ്റിയിലെ അപ്രഖ്യാപിത പവർ കട്ടിനും തെരുവ് വിളക്കുകളുടെ അഭാവത്തിനും ശാശ്വതമായ പരിഹാരം കാണണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു

No comments:

Post a Comment