ആകാശത്തില്‍ മഴ കണ്ടാൽ കറണ്ട് പോകും, ഇടിവെട്ടിയാൽ ടെലിഫോണും നിശ്ചലം
ചാത്തന്നൂര്‍ : അകാശത്തു മഴ കണ്ടാൽ വൈദ്യുതി നിലയ്ക്കും. ഇടിവെട്ടിയാൽ ടെലിഫോണുകൾ നിശ്ചലമാകും.ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ അവസ്ഥ ഇതാണ്
ചുട്ടുപൊള്ളുന്ന വേനലിൽ പൊറുതി മുട്ടിയിരിക്കുന്ന നാടിന് ആശ്വാസമായി വന്ന വേനൽ മഴ ഇപ്പോള്‍ കൂനിൻമേൽ കുരുപോലെയായി.
മഴ തുടങ്ങിയതോടെ ചാത്തന്നൂരിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി നിലക്കുന്നു. സമയത്തും കാലത്തും അറ്റകുറ്റപ്പണികൾ നടത്താത്ത വൈദ്യുതി ലൈനുകളും മഴക്കാലമാകുന്നതോടെ പൊട്ടിവീഴുകയും പഴകി തുരുമ്പിച്ച വൈദ്യുതി പോസ്റ്റുകളിലെ ഫ്യൂസുകൾ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്യുന്നു.
ചുട്ടുപൊള്ളുന്ന വേനലിൽ പൊറുതി മുട്ടിയിരിക്കുന്ന നാടിന് ആശ്വാസമായി വന്ന വേനൽ മഴ ഇപ്പോള്‍ കൂനിൻമേൽ കുരുപോലെയായി.
മഴ തുടങ്ങിയതോടെ ചാത്തന്നൂരിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി നിലക്കുന്നു. സമയത്തും കാലത്തും അറ്റകുറ്റപ്പണികൾ നടത്താത്ത വൈദ്യുതി ലൈനുകളും മഴക്കാലമാകുന്നതോടെ പൊട്ടിവീഴുകയും പഴകി തുരുമ്പിച്ച വൈദ്യുതി പോസ്റ്റുകളിലെ ഫ്യൂസുകൾ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്യുന്നു.
രാത്രിയിൽ ഉണ്ടാകുന്ന അപകടങ്ങൾക്ക് ഉദ്യോഗസ്ഥ ർൈ വദ്യുതി വകുപ്പ് ജീവനക്കാര്‍ തിരിഞ്ഞുപോലും നോക്കാറില്ലെന്നാണ് പരാതി എത്തുന്നതാകട്ടെ നേരം വെളുത്ത് പത്ത് മണി കഴിയുമ്പോള്‍
മൂന്ന് ദിവസം മുന്‍പ് തുടങ്ങി ഇപ്പോഴും തുടരുന്ന കാറ്റുംമഴയുംമൂലം ഉണ്ടായ വൈദ്യുതിതടസ്സം പലയിടത്തും ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ണ്ണതോതില്‍ പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ മഴയിലും കാറ്റിലും രണ്ട് 11 കെ.വി.ലൈനുകളും മുപ്പതിലേറെ എല്‍.ടി.ലൈനുകളുമാണ് പൊട്ടിവീണത്.
ചിറക്കര പഞ്ചായത്തില്‍ ൈവദ്യുതി മിക്കപ്പോഴും വിരുന്നുകാരനാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇവിടുത്തെ ൈവദ്യുതി ഓഫീസില്‍ ജീവനക്കാരുടെ ഒഴിവുളളത് നികത്താത്തതും പ്രശ്‌നമാണ ്. ൈവദ്യുതി ൈലനുകളില്‍ മരങ്ങളും മരച്ചില്ലകളും വീഴുന്നതും ൈവദ്യുതിക്കമ്പി പൊട്ടി ദിവസങ്ങളോളം കറണ്ടു കിട്ടാത്തതും ഇവിടെ നിത്യ സംഭവമാണ്. എല്ലാ ൈവദ്യുതി ഓഫീസിലെയും ജീവനക്കാര്‍ മിക്കവാറും രാത്രിയില്‍ സംഭവിക്കുന്ന ൈവദ്യുതി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മിനക്കെടാറില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് നിരന്തര വീഴ്ചയുണ്ടാവുമ്പോള്‍ പരാതിപ്പെട്ടാലും ൈവദ്യുതി വകുപ്പ് നടപടി എടുക്കുന്നില്ലെന്നാണ് ജനം വ്യാപകമായി പരാതി പറയുന്നത്
ഇതൊന്നും ബോധപൂര്‍വ്വമുണ്ടാക്കുന്നതല്ലെന്നും മിക്കയിടത്തും വലിയ കാറ്റും മഴയും ഉണ്ടാകുന്‌പോള്‍ മാത്രമാണ് ൈവദ്യുതി ബന്ധം താറുമാറാകുന്നതെന്നും, വലിയമരം വീണ് ൈലനുകള്‍ പൊട്ടിപ്പോകുന്നതുകൊണ്ടുമാണ് രാത്രി പോകുന്ന ൈവദ്യുതി പുനഃസ്ഥാപിക്കാന്‍ അടുത്ത ദിവസമെടുക്കുന്നതെന്നുമാണ് ൈവദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നത് ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതും ഇതിനു കാരണമെന്ന് ജീവനക്കാര്‍ പറയുന്നു.
ടെലിഫോണിന്റെ കാര്യവും വ്യത്യസ്തമല്ല. രാത്രിയിൽ ഉണ്ടാകുന്ന അപകടങ്ങളും മറ്റും വൈദ്യുതി ജീവനക്കാരെയോ പൊലീസിനെയോ അറിയിക്കാമെന്നുവച്ചാൽ ഫോൺ ശബ്ദിക്കില്ല. എന്നാൽ മൊബൈൽ ഉപയോഗിക്കാൻ നോക്കിയാൽ നോ നെറ്റ് വർക്ക് എന്ന മെസേജാണ് ലഭിക്കുക. പൊലീസിലെയോ വൈദ്യുതി ഓഫീസിലെയോ ഉദ്യോഗസ്ഥരെ ഔദ്യോഗിക മൊബൈൽ നമ്പരിൽ വിളിച്ചാൽ പലപ്പോഴും ബിസിയാണ് എന്ന മറുപടിയാണ് ലഭിക്കുന്നത്. ഏറെനേരം ബിസിയായിരിക്കുന്ന മൊബൈൽ നമ്പരിൽനിന്ന് പിന്നീട് പരാതിക്കാരനെ തിരിച്ച് വിളിച്ച് കാര്യം അന്വേഷിക്കാൻ ഉദ്യോഗസ്ഥർ മിനക്കെടാറുമില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ
No comments:
Post a Comment