Wednesday, April 30, 2014

ചിക്കന്‍ ബിരിയാണി ഉണ്ടാക്കുന്ന വിധം


ചിക്കന്‍ ബിരിയാണി
ചേരുവകള്‍
1. കോഴി ഇറച്ചി- ഒരു കിലോ
2. കൈമ അരി- ഒരു കിലോ
3. നെയ്യ്- 50 ഗ്രാം
4. വനസ്പതി- 150 ഗ്രാം
5. ഉണക്കമുന്തിരി- 20 ഗ്രാം
6. അണ്ടിപ്പരിപ്പ്- 25 ഗ്രാം
7. വെളുത്തുള്ളി- 50 ഗ്രാം
8. പച്ചമുളക്- 50 ഗ്രാം
9. ചെറുനാരങ്ങ- ഒരെണ്ണം
10. തക്കാളി- 300 ഗ്രാം
11. സവാള- 200 ഗ്രാം
12. പുതിനയില- 30 ഗ്രാം
13. മല്ലിച്ചപ്പ്- 20 ഗ്രാം
14. തൈര്- 100 മില്ലി
15. ഗരം മസാല- ഒരു ടീസ്പൂണ്‍
16. ഏലയ്ക്ക- അഞ്ച് ഗ്രാം
17. കറുവപ്പട്ട- അഞ്ച് ഗ്രാം
18. ജാതിക്ക പൊടിച്ചത്- ഒരു നുള്ള്
19. മല്ലിപ്പൊടി- രണ്ട് ടീസ്പൂണ്‍
20. റോസ് വാട്ടര്‍- അഞ്ച് തുള്ളി
21. ഗ്രാമ്പൂ- അഞ്ച് ഗ്രാം
22. ഇഞ്ചി- 50 ഗ്രാം
23. ഉപ്പ്- പാകത്തിന്
24. കസ്കസ് , മഞ്ഞള്‍ പൊടി - ഓരോ ടീസ്പൂണ്‍ ( കസ്കസ് ഇല്ലെങ്കിലും കുഴപ്പമില്ല )
നല്ല മണം കിട്ടാന്‍ പൈനാപ്പിള്‍ എസ്സെന്‍സ് വേണമെങ്കില്‍ ചേര്‍ക്കാം.... ബിരിയാണി ഉണ്ടാക്കുകയാണെന്ന് അയപക്കത്തുള്ളവര്‍ ഒക്കെ അറിഞ്ഞു കൊള്ളും
*******പാകം ചെയ്യുന്ന വിധം********
മസാല തയ്യാറാക്കാന്‍:
++++++++++++
കോഴി കഷണങ്ങള്‍ മഞ്ഞള്‍, ഉപ്പ് , തൈര്‌ എന്നിവ പുരട്ടി അരമണിക്കൂര്‍ വെക്കണം.
വെളുത്തുള്ളി,ഇഞ്ചി,പച്ചമുളക്,ഇവ ചതച്ചെടുക്കുക.
കസ്കസ് മയത്തില്‍ അരച്ചെടുക്കുക.
മല്ലിയില പുതിനയില എന്നിവ ചെറുതായി അരിഞ്ഞു വെക്കുക.
അടുപ്പിലേക്ക് ചുവടു കട്ടിയുള്ളപാത്രത്തില്‍ വനസ്പതി ഒഴിച്ച് ചുടാക്കിയതിലേക്ക് മുറിച്ചു വെച്ച ഉള്ളി ഇട്ടു ഇളക്കുക
.ഉള്ളി അല്പം നിറം മാറുമ്പോള്‍ ചതച്ചു വെച്ച മസാലകള്‍ ഓരോന്നായി ചേര്‍ത്ത് നന്നായി തുടരെ ഇളക്കുക.
മസാലയുടെ പച്ചമണം മാറിയാല്‍ കോഴികഷണങ്ങള്‍ ചേര്‍ത്ത് നന്നായി ഇളക്കി ഇതില്‍ തൈര്‍,കസ്കസ്,തക്കാളി, ഉപ്പ് എന്നിവ ഇട്ടു നന്നായി ഇളക്കി അരക്കപ്പ് വെള്ളവും ചേര്‍ത്ത് ഇളക്കി പാത്രംഅടച്ചു വെച്ച് ചെറു തീയില്‍ വേവിക്കണം.
കോഴി വെന്തു വെള്ളം വറ്റിയാല്‍ നാരങ്ങാനീര് ചേര്‍ത്ത് ഇളക്കി ഇറക്കി വെക്കുക.
റൈസ് തയ്യാറാക്കുന്ന വിധം:
++++++++++++++++
പാത്രത്തില്‍ നെയ്യൊഴിച്ച് അതിലേക്ക് ഗരംമസാല, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ ചേര്‍ത്തിളക്കുക.
അതിലേക്ക് അരിഞ്ഞ സവാള ചേര്‍ത്ത് വഴറ്റി ഒന്നരലിറ്റര്‍ വെള്ളമൊഴിച്ച് ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക.
അതിലേക്ക് കഴുകിവെച്ച കൈമഅരിയിട്ട് റോസ് വാട്ടറും ചേര്‍ത്തിളക്കി ദം ചെയ്‌തെടുക്കുക.
അതിനുശേഷം നേരത്തേ തയ്യാറാക്കിയ മസാലയുടെ ( കോഴിക്കഷണങ്ങള്‍ അടക്കം ) മുകളില്‍ പാകമായ റൈസിട്ട് ഒരുമണിക്കൂര്‍ ദം ചെയ്‌തെടുക്കുക.
ചെമ്പ് മൂടി അടപ്പിന്‍റെ വശങ്ങളിലൂടെ ആവി പോകാതിരിക്കാന്‍ ചുറ്റും മൈദമാവ്‌ കുഴച്ചത് ഒട്ടിക്കണം.
ശേഷം ബിരിയാണിചെമ്പ് അടുപ്പില്‍ വെച്ച് കത്തിച്ചു മൂടിയുടെ മുകളിലും തീക്കനല്‍ ഇട്ട് 20 മിനിട്ട് വേവിക്കണം.
അല്ലെങ്കില്‍
ഒരു കോറ തുണി നന്നായി നനച്ച് ആവി പോകാതെ പാത്രത്തിന് ചുറ്റും കെട്ടി വയ്ക്കുക. പാത്രത്തിന് മുകളില് വെയിറ്റിനായി ഭാരമുള്ള എന്തെങ്കിലും എടുത്ത് വയ്ക്കുക. പത്ത് മിനിറ്റ് വേവിച്ചാല് ബിരിയാണി റെഡി.
**************************************
പുതിന ചട്നി:-
വേണ്ട സാധനങ്ങള്‍ :-
ഒരു കപ്പ് അരിഞ്ഞ പുതിനയില , പച്ച മുളക്പത്തെണ്ണം,അഞ്ചു അല്ലി വെളുത്തുള്ളി,ഒരു മുറി തേങ്ങ ചിരവിയത്,ഒരു ചെറു നാരങ്ങയുടെ നീര്,ഉപ്പ് പാകത്തിന്,മല്ലിയില കുറച്ചു അറിഞ്ഞത്,,, ഇവയെല്ലാം കൂടി മിക്സിയില്‍ നന്നായി അരക്കുക. പുതിന ചട്നി റെഡി.
തൈര്‍ സലാഡ്‌ :-
വേണ്ടുന്ന സാധനങ്ങള്‍ :-
ഒരു കപ്പ് തൈര്‍ ,വലിയ ഉള്ളിരണ്ടെണ്ണം ,തക്കാളി രണ്ടെണ്ണം,പച്ചമുളക് മൂന്നെണ്ണം,ഇവ മൂന്നും ചെറുതായി അരിഞ്ഞു തൈരില്‍ ചേര്‍ത്ത് ഉപ്പും ആവശ്യത്തിന് ചേര്‍ത്ത് നന്നയി ഇളക്കുക.
കുറച്ചു മല്ലിയില മുറിച്ചു ഇതിനു മുകളില്‍ വിതറി അലങ്കരിക്കാം ...
ഇനി എന്തിനാ നോക്കി ഇരിക്കുന്നത്. കഴിക്കാനും റെഡി അല്ലേ?എന്നാല്‍ തുടങ്ങിക്കോളൂ

Thursday, April 24, 2014

ചാത്തന്നൂരിലെ ഓട്ടോതൊഴിലാളികള്‍ മനസ്സ് തുറക്കുന്നു

ചാത്തന്നൂരിലെ ഓട്ടോതൊഴിലാളികള്‍ മനസ്സ് തുറക്കുന്നു

ചാത്തന്നൂര്‍ : തെരഞ്ഞെടുപ്പിന്‍െറ മാമാങ്കങ്ങള്‍ പോടിപോടിക്കുമ്പോഴും അവഗണനയുടെയും ദുരിതങ്ങളുടെയുംകഥകള്‍ പങ്കുവെക്കുകയാണ് ചാത്തന്നൂരിലെ ഓട്ടോ തൊഴിലാളികള്‍.മൂന്ന് മണിക്ക് ഹയര്‍സെക്കന്‍ഡറി സ്കൂളിന് മുന്നിലെ ചെറിയ തട്ടുകടയില്‍ ചായ കുടിക്കാന്‍ എത്തിയവര്‍ മനസ്സു തുറന്നു

എല്ലാവരും വിവിധ യുണിയനില്‍ അംഗങ്ങള്‍ ആണ് എങ്കിലും ഇത്രയും നാളും രാഷ്ട്രീയ വിശ്വാസങ്ങള്‍ക്കനുസരിച്ച് വോട്ടുചെയ്തതു കേന്ദ്രത്തിലും കേരളത്തിലും എന്നിട്ടും

കേരളത്തിലും കേന്ദ്രത്തിലും മാറി മാറി വന്ന ഒരു സര്‍ക്കാറും തങ്ങളുടെ ശരിയായ ജീവിത പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ചാത്തന്നൂര്‍ താഴെ ഓട്ടോസ്റ്റാന്‍ഡിലെ തൊഴിലാളികള്‍ പറയുന്നു.

പലരും സ്വകാര്യ ബാങ്ക്ളില്‍ നിന്ന് കടമെടുത്താണ് പലരും ഓട്ടോ ഉടമകളായത്.പലരും മാസതവണ അടക്കുന്നതിന്ടെ ദിവസവും നോക്കി നടക്കുന്നവരാണ്.അതിനിടക്ക് വീട്ടിലെ കാര്യങ്ങള്‍ അതിനിടയില്‍ എങ്ങനെയാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങുന്നത്.

പഴയകാലത്ത് ഓട്ടോകളും വിശ്രമമില്ലാതെ ഓടിയിരുന്നു. എന്നാല്‍, ഇപ്പോള്‍ ഈ മേഖലയിലെ മാന്ദ്യം ഓട്ടോകളെയും ബാധിച്ചുകഴിഞ്ഞു. 500 രൂപപോലും വീട്ടിലെത്തിക്കാന്‍ കഴിയാത്ത ദിവസങ്ങളാണ് പലര്‍ക്കുമുള്ളതെന്ന് തൊഴിലാളികള്‍ പറയുന്നു.

അടിക്കടിയുണ്ടാകുന്ന ഇന്ധന വിര്‍വര്‍ധന പെട്രോളിന് 35 രൂപയായിരുന്നു എന്ഘില്‍ ഇന്ന് 76 രൂപയാണ് പെട്രോള്‍ വണ്ടി ഓട്ടിക്കുന്ന തമ്പിയണന്‍ പറഞ്ഞു.കൂടാതെ ഓയിലും പതിനെട്ടു വര്‍ഷമായി ഇ തൊഴില്‍ കൊണ്ട് നടക്കുന്നു.കഴിഞ്ഞ പത്ത് വര്‍ഷത്തിന് ഇടയില്‍ ഇത്രയും വിലകൂടിയ സാഹചര്യം ഉണ്ടായിട്ടില്ല.എന്തായാലും ഇക്കുറി കേന്ദ്രത്തില്‍ ഭരണമാറ്റം ഉണ്ടാകണം.പെട്രോളിന്ടെ വിലകുറയണം അതിനാണ് എന്റെ വോട്ട് എന്ന് സ്ഥാനാര്‍ഥിയുടെ പേരു പറയാതെ തമ്പിയണന്‍ പറഞ്ഞു നിര്‍ത്തി.പെട്രോളിയം ഉല്‍പ്പനങ്ങള്‍ക്ക് വിലയുരുന്ന വാര്‍ത്ത പത്രങ്ങളില്‍ കൂടി വായിക്കുമ്പോള്‍ നെഞ്ചില്‍ തീയാണ് എന്ന് ഓരോ ദിവസവും കണക്കു കൂട്ടി വച്ചിരിക്കുന്ന പൈസയില്‍ നിന്നും കുറയുമ്പോള്‍ രാത്രി വൈകിയും ആ പൈസ തികയക്കാന്‍ ഓടേണ്ടി വരുന്നു.അത് കൂടാതെ 
സ്പെയര്‍പാര്‍ട്സുകളുടെ വിലവര്‍ധന, 
പോലീസുകാര്‍ സ്വയം സ്രിക്ഷ്ട്ടിക്കുന്ന നിയമങ്ങള്‍ എന്നിവയെല്ലാം ഞാന്‍ അടക്കമുള്ള തൊഴിലാളികളുടെ ജീവിതം കൂടുതല്‍ ദുരിതമാക്കുന്നതാണ്. കൂടാതെ സി.സി ഇട്ടാണ് വണ്ടിയെടുത്തിരിക്കുന്നത് അത് കൂടാതെ വീട്ടിലെ ആവശ്യത്തിനു വാങ്ങിയിട്ടുള്ള കടം,ദിനവും ഉള്ള ചിട്ടി.ഇതിനിടക്ക്‌ എവിടെയാ തിരഞ്ഞെടുപ്പിന് പ്രവര്‍ത്തിക്കാന്‍ നേരം ബിജു പറഞ്ഞു നിര്‍ത്തി

എന്നാല്‍, കൂലി തീരുമാനിക്കാനുള്ള അവകാശം പല തൊഴിലാളി വിഭാഗത്തിനുണ്ടെങ്കിലും ഓട്ടോകളുടെ കൂലി സര്‍ക്കാറാണ് തീരുമാനിക്കുന്നത്. 40-50 വര്‍ഷത്തെ സേവനത്തിനുശേഷം നടുവൊടിഞ്ഞ് സുഖമില്ലാതെ വീട്ടില്‍ കിടക്കുമ്പോള്‍ ഒരു ക്ഷേമ പദ്ധതികളും നടപ്പാക്കാന്‍ ഇത് വരെ കേരളo ഭരിച്ച എന്റെ പ്രസ്ഥാനം നയിക്കുന്ന സര്‍ക്കാര്‍ ആയാലും കോണ്‍ഗ്രസ്‌ നേത്രത്വം കൊടുക്കുന്ന സര്‍ക്കാറുകള്‍ക്കും കഴിഞ്ഞിട്ടില്ല. പേരു പറയാന്‍ ആഗ്രഹികാത്ത ഒരു ഇടത് സഹയാത്രികന്‍ മനസ്സ് തുറന്നു.

തെരഞ്ഞെടുപ്പ് സമയത്ത് ഓട്ടോക്ക് തിരക്കുവര്‍ധിക്കുന്ന കാലവും കഴിഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് സ്വന്തമായി വാഹനങ്ങള്‍ ഉണ്ടായതോടെ ഓട്ടോകളെ ആശ്രയിക്കുന്ന രീതി അവസാനിപ്പിച്ചു. രാഷ്ട്രീയ നേതാക്കള്‍ ഓട്ടോകളില്‍ യാത്രചെയ്യാറില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.അവരും ഇന്ന് മുതലാളിമാര്‍ ആയിരിക്കുന്നു പണ്ടൊക്കെ അനൌണ്‍സ്മെന്റ് ചെയ്യാന്‍ ആശ്രയിക്കുമായിരുന്നു ഇന്ന് അതും ഇല്ലാ എല്ലാം ഹൈടെക് സ്റ്റൈല്‍ സന്തോഷ്‌ പറഞ്ഞു നിര്‍ത്തി.

കൊല്ലം പാര്‍ലമെന്റില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ ആര് ജയിക്കും ആരാണ് നല്ല സ്ഥാനാര്‍ഥി എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കി കൊണ്ട് സലിം തുടക്കമിട്ടു ഇടത് വലത് മുന്നണികളില്‍ നില്‍ക്കുന്നവര്‍ രണ്ടു പെരും ഇവിടുന്നു ജയിച്ചു പോയാല്‍ കോണ്‍ഗ്രസിന്‌ സപ്പോര്‍ട്ട് ചെയ്യും എന്ന് പകല്‍ പോലെ വ്യക്തം അപ്പോള്‍ ഇ ചോദ്യത്തിന് പ്രസക്തിയില്ല എന്ന് പറയുമ്പോള്‍ ഇക്കുറി നിങ്ങള്‍ വോട്ട് പത്ത് തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച ഒരേ ചിന്ഹത്തില്‍ മത്സരിച്ച കാലുമാറാത്ത കൂറ് മാറാത്ത പി എം വേലായുധന് എന്ന് തറപ്പിച്ചു പറഞ്ഞു കൊണ്ട് ബി.എം എസ യുണിയനില്‍പെട്ട അനീഷും ശിവസുതനും ചാടി വീണു.
കടുത്ത ഇടതുപക്ഷ അനുയായി അപ്പുഅണ്ണന്‍ വോട്ട് ചെയ്യുന്നത് ഇടതുപക്ഷ സ്വതന്ത്രന്‍ ഭാസ്കരന് ആണ് ഇന്നുവരെ ഇടതു പക്ഷത്തിന് മാത്രം ചെയ്ത ആള്‍ ഇന്ന് പറയുന്നു റ്റി.പി ചന്ദ്രശേകരന്ടെ മരണത്തിന് എന്റെ പഴയ പ്രസ്ഥാനം ഉത്തരവാദിയാണ് കൊലപാതക രാക്ഷ്ട്ട്രിയം നാടിനു ആപത്താണ് ഇ ഇരിക്കുന്നവരില്‍ ഓരോരുത്തരും ഓരോ രാക്ഷ്ട്രിയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്നു എന്നിട്ടും ഞങ്ങള്‍ക്ക് ഒരേ മനസ്സ് തൊഴിലാളികള്‍ അങ്ങനെയാണ്.ആ ബോധം ഇന്ന് വിപ്ലവ പ്രസ്ഥാങ്ങള്‍ക്ക് നക്ഷ്ട്ടപെട്ടിരിക്കുന്നു.അപ്പുഅണ്ണന്‍ പറഞ്ഞു നിര്‍ത്തി.

ചാത്തന്നൂരില്‍ സുരേന്ദ്രന്‍ ചേട്ടന്ടെ ചായകടയില്‍ ചര്‍ച്ച നടക്കുന്നു രാക്ഷ്ട്രിയം സുരേന്ദ്രന്‍ ചേട്ടന്‍ നരേന്ദ്രമോദിയുടെ ആരാധകന്‍ ആണ് വോട്ട് ആര്‍ക്ക് എന്ന് ചോദിച്ചപ്പോള്‍ സംശയം വേണ്ട അരുണേ എന്റെ വോട്ട് നമ്മുടെ നേതാവിന് നരേന്ദ്ര മോദിക്ക്

എല്ലാം പോക്കറ്റടിച്ച് നഷ്ടപ്പെട്ടവനെ വീട്ടില്‍ കൊണ്ടുചെന്നാക്കിയും മരിച്ച വീട്ടില്‍ എത്തുമ്പോള്‍ കരഞ്ഞുകൊണ്ട് ഓടുന്ന യാത്രക്കാരന്‍െറ ദു$ഖത്തില്‍ പങ്കുചേര്‍ന്നും രോഗികളെ ആശുപത്രിയില്‍ എത്തിക്കാന്‍ യാത്രയുടെ ദുരിതങ്ങള്‍ വകവെക്കാതെയും ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോതൊഴിലാളികള്‍ക്ക് പണിചെയ്യാന്‍ കഴിയില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.


പരാതികള്‍ ഏറെയുണ്ടെങ്കിലും കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് വോട്ടുചെയ്യുമെന്ന് ഇവര്‍ ഉറപ്പിച്ചുപറയുന്നു.

വ്യാജമദ്യവില്പന വ്യാപകമാകുമെന്ന ആശങ്ക

വ്യാജമദ്യവില്പന വ്യാപകമാകുമെന്ന ആശങ്ക


ചാത്തന്നൂര്‍ : ഒട്ടും നിലവാരമില്ലാത്ത ബാർ ഹോട്ടലുകൾക്ക് ലൈസൻസ് പുതുക്കി നൽകില്ലെന്ന് സർക്കാർ തീരുമാനിച്ചതോടെ

പെരുവഴിയിലായ ഇടത്തരക്കാരായ ദിനവും മദ്യത്തെ ആശ്രയിക്കുന്ന  മദ്യപന്മാർ

വ്യാജമദ്യത്തെ ആശ്രയിക്കുന്നതോടെ

വ്യാജമദ്യവില്പന വ്യാപകമാകുമെന്ന ആശങ്കഉയരുന്നു

 

ഇടത്തരക്കാരായ ആളുകൾ കയറിയിരുന്ന ബാറുകളാണ്

 

 ചാതന്നൂരിലും പരവൂരിലും കൊട്ടിയതും പൂട്ടിയവയിൽ ഭൂരിഭാഗവും. ഇവ അടച്ച് പൂട്ടിയതോടെ ഇരുന്നോ നിന്നോ മദ്യം കഴിക്കുന്നതിനുള്ള സൗകര്യമാണ് ഇടത്തരക്കാർക്ക് ഇല്ലാതായത്. അതുപോലെ തന്നെ അതിരാവിലെ മദ്യം കഴിച്ചില്ലെങ്കിൽ വിറയ്ക്കുന്നവർക്കും കനത്ത പ്രഹരമാണുണ്ടായത്.

 

 ഇത്തരക്കാർക്കായി ബാർ ഹോട്ടലുകൾ അതി രാവിലെ തന്നെ തുറന്ന് പ്രവർത്തിച്ചിരുന്നു. എന്നാലിപ്പോൾ 10 മണി ആയെങ്കിലേ ബിവറേജസ് കോർപ്പറേഷന്റെയും മറ്റും ചില്ലറ വില്പനശാലകൾ തുറക്കുകയുള്ളു. അതുവരെ കഴിക്കാതെ പിടിച്ച് നിൽക്കുക വിറയൽകാർക്ക് സാധ്യവുമല്ല. സ്റ്റാർ പദവിയുള്ളതിനാൽ തുറന്ന് പ്രവർത്തനമാരംഭിച്ച ബാറുകളിൽ കയറാനുള്ള പണവും ഇത്തരക്കാരുടെ കൈവശമുണ്ടാകുകയില്ല.

 

 ഇങ്ങനെ ദുരിതത്തിലായവർക്ക് ഇപ്പോൾ ആശ്രയം

രഹസ്യമായി പ്രവര്‍ത്തിക്കുന്ന ചില്ലറ മദ്യവില്പനശാലകളാണ്. ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റ്‌ കളില്‍ നിന്നും വാങ്ങുന്ന മധ്യo ഇവിടെ സൂക്ഷിച്ചു വച്ച് ചില്ലറയായി കൊടുക്കുകയാണ് പതിവ് അടുത്ത കാലത്ത് ഇങ്ങനെ വിതരണം ചെയ്യുന്ന വീട്ടില്‍ അടുത്ത വീട്ടിലെ ആറു വയസ്സുകാരന്‍ മധ്യം കുടിച്ച സംഭവo ഉണ്ടായി.തുടര്‍ന്ന് പോലീസ് പരിശോധന ശക്തമാക്കിയെങ്കിലും ഇപ്പോള്‍ നിലച്ച മട്ടാണ്

 

അയല്‍ വീട്ടുകാര്‍ക്ക് ശല്യം ആയതിനാല്‍ ഇവിടെ നിന്ന് മദ്യം  സ്വസ്ഥമായി ഇരുന്ന് കഴിക്കാനിടമില്ലെന്നതാണ് മദ്യപാനികളെ വിഷമത്തിലാക്കുന്ന പ്രധാനപ്രശ്നം.

 

 ഇത്തരത്തില്‍ ഉള്ള സ്ഥലങ്ങളില്‍   വൻ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് കാരണം മദ്യം ലഭിക്കാതിരിക്കുന്നത് ഇവിടെ വാക്കേറ്റത്തിനും ഇടയാകുന്നുണ്ട്.

. സാധാരണക്കാർ ആശ്രയിച്ചിരുന്ന ബാർഹോട്ടലുകൾ പൂട്ടിയതോടെ വരും ദിവസങ്ങളിൽ ഇത്തരത്തില്‍ ഉള്ള സ്ഥലങ്ങളില്‍  വില്പന ഉയരും.താമസിയാതെ  വ്യാജമദ്യവില്പനയും നിര്‍മാണവും  വ്യാപകമാകുമെന്ന ആശങ്കയുമുണ്ട്.എന്ന് ഏക്സിഇസ് പോലീസ് അധികാരികള്‍ രഹസ്യമായി സമ്മതിക്കുന്നു.


 

കൊടുംവരള്‍ച്ച ജനജീവിത൦ താളം തെറ്റുന്നു(അരുണ്‍സതീശന്‍ ജന്മഭുമി)

കൊടുംവരള്‍ച്ച ജനജീവിത൦ താളം തെറ്റുന്നു

ചാത്തന്നൂര്‍ : വേനല്‍ ശക്തി പ്രാപിച്ചതോടെ കിണറും ഉറവകളും വറ്റി വരണ്ടു തുടങ്ങി.ഇത്തികരയാറ്റില്‍ വെള്ളത്തിന്ടെ ഒഴുക്ക് കുറഞ്ഞു.
കൊടുംവരള്‍ച്ച ജനങ്ങളുടെ ജീവിതത്തിന്ടെ സമസ്ത മേഖലയെയും പ്രതിസന്ധിയിലാക്കുന്നു. സ്വന്തം ഉപയോഗത്തിന് പുറമെ വളര്‍ത്തുമൃഗങ്ങള്‍ക്കും വെള്ളമെത്തിക്കുകയെന്നത് പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്.കന്നുകാലികള്‍ ഉപജീവനമാര്‍ഗമായി കൊണ്ട് നടക്കുന്നവര്‍ക്കാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്

പലയിടത്തും കന്നുകാലികള്‍ അടക്കമുള്ള വളര്‍ത്തുമൃഗങ്ങള്‍
വെള്ളം കിട്ടാതെ കുഴഞ്ഞു വീഴുന്നു

ഇതേ തുടര്‍ന്ന് കര്‍ഷകര്‍ കന്നുകാലികള്‍ അടക്കമുള്ള വളര്‍ത്തു മൃഗങ്ങളെ വില്‍ക്കുന്നു

ഇത് മൂലം പാല്‍ ഉത്പാദനം കുറഞ്ഞതായി ചാത്തന്നൂര്‍ ഏറം ഷീരോല്‍പാദന സഹകരണ സംഘം പ്രസിഡന്റ്‌ വി വിജയമോഹന്‍ പറഞ്ഞു

കത്തുന്ന വേനല്‍ച്ചൂടില്‍ പുല്‍മേടുകളിലെയും മൊട്ടക്കുന്നുകളിലെയും പച്ചപ്പുകള്‍ നശിച്ചതിനൊപ്പം തീ പടര്‍ന്നതും പ്രതിസന്ധി രൂക്ഷമാക്കി.

തമിഴ്നാട്ടില്‍നിന്ന് കൊണ്ടുവരുന്ന വയ്ക്കോല്‍ ഈ മേഖലയില്‍ പലയിടത്തും കന്നുകാലികള്‍ ഉപയോഗിക്കാത്തതും കാലിത്തീറ്റയുടെ വന്‍വിലവര്‍ധനയും കര്‍ഷകരെ ഏറെ ബുദ്ധിമുട്ടിക്കുന്നു.

ഉയര്‍ന്ന വില നല്‍കി കാലിത്തീറ്റ വാങ്ങി നല്‍കി കാലികളെ വളര്‍ത്തുന്നത് ഭീമമായ നഷ്ടത്തിനിടയാക്കുമെന്നതിനാലാണ് കര്‍ഷകര്‍ കാലികളെ വില്‍ക്കുന്നത്.

ചാത്തന്നൂര്‍ ചിറക്കര കല്ലുവാതുക്കല്‍ ആദിച്ചന്ന്ല്ലൂര്‍ പഞ്ചായത്തുകളുടെ ഫണ്ടില്‍ കൂടുതലും വിനിയോഗിക്കപ്പെടുന്നത് കുടിവെള്ള പദ്ധതികള്‍ക്കായാണ്. എന്നാല്‍, അഴിമതിയും ധൂര്‍ത്തും പദ്ധതികളെ നോക്കുകുത്തികളാക്കുന്നു.പഞ്ചായത്തുകളിലെ ജലവിതരണ സംവിധാനം ഇത് വരെ ആര്ഭിച്ചിട്ടില്ല.

ഇനിയും വറ്റാത്ത തോടുകളില്‍ നിന്നും വന്‍തോതില്‍ ജല ചൂഷണം നടക്കുന്നതിനാല്‍ സാധാരണക്കാര്‍ക്ക് വെള്ളം ലഭിക്കുന്നില്ല.കൂടാതെ ചെറുതും വലുതുമായ ടാന്ഗറുകളില്‍ വെള്ളകച്ചവടം നടത്തുന്നവര്‍ക്ക് ഇപ്പോള്‍ കൊയ്ത്തു കാലമാണ് അഞ്ഞൂറ് ലിറ്റര്‍ വെള്ളത്തിനു ദൂരത്ത് നിന്നാണ് വെള്ളം കൊണ്ട് വരുന്നത് എന്നും പറഞ്ഞു തോന്നുന്ന വിലയാണ് വാങ്ങിക്കുന്നത് എന്ന് വീട്ടുകാര്‍ പറയുന്നു.
വെള്ളം കിട്ടാത്തത് മൂലം നിര്‍മാണ മേഖലയും സ്തംഭിച്ചു പലയിടത്തും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ച് കഴിഞ്ഞു.
ഇത് മൂലം തൊഴിലാളികളും ബുദ്ധിമുട്ടുന്ന അവസ്ഥയാണ്.അതവാ ജോലിയുണ്ടായാല്‍ വെള്ളം കുപ്പികളില്‍ കരുതിയാണ് അന്യസംസ്ഥാന തൊഴിലാളികള്‍ അടക്കമുള്ളവര്‍ പോകുന്നത് ഇത് കൂടാതെയാണ് 
ജല അതോറിട്ടിയുടെയും ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെയും ഗാര്‍ഹിക കണക്ഷന്‍ എടുത്തവര്‍ക്ക് വെള്ളം കിട്ടാത്ത അവസ്ഥ ഒരു വര്‍ഷത്തെ വെള്ളക്കരം മുന്‍കൂര്‍ അടച്ചതാണ് പല കുടുംബങ്ങളും. വെള്ളം എടുത്തിട്ടുള്ളത്

താവണoപൊയ്കയിലെ ജല അതോറിട്ടിയുടെ പമ്പ് ഹൗസില്‍ നിന്നുമാണ് പൂതക്കുളം ചിറക്കര പ്രദേശങ്ങളില്‍ വെള്ളം എത്തുന്നത്. വിതരണ പൈപ്പ് ലൈനിലൂടെ കുറഞ്ഞ അളവിേല വെള്ളം തുറന്നു വിടുന്നുള്ളൂ. ഇതുമൂലം ഉയര്‍ന്ന പ്രദേശങ്ങളിലേക്കും ദൂരെ സ്ഥലങ്ങളിലേക്കും ജലമെത്തില്ല.
വാല്‍വ് കൂടുതല്‍ തുറന്നാല്‍ മര്‍ദ്ദത്തില്‍ പ്രധാന വിതരണക്കുഴലുകള്‍ പൊട്ടുമെന്നാണ് ജല അേതാറിട്ടിയുടെ വിശദീകരണം. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെയും ഗതി ഇത് തന്നെയാണ് 
ഗുണനിലവാരം കുറഞ്ഞ പൈപ്പുകള്‍ സ്ഥാപിച്ചതാണ് പൊട്ടാന്‍ കാരണം. 
ലക്ഷങ്ങള്‍ മുടക്കിയാണ് ഇവ സ്ഥാപിച്ചത്.


ദിനവും പുതിയ പൈപ്പുകള്‍ സ്ഥാപിച്ചു കൂടുതല്‍ ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കുന്നു പൊട്ടുന്ന കുഴലുകള്‍ നന്നാക്കി പമ്പിംഗ് നടത്തുമ്പോള്‍ നന്നാക്കിയതിന് സമീപത്ത് വീണ്ടും പൊട്ടും. വേനലില്‍ കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോള്‍ കുടിവെള്ളം, പൊട്ടുന്ന കുഴലുകളിലൂടെ പാഴായി പോകുകയാണ്. അധികൃതര്‍ അടിയന്തര നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.ചാത്തന്നൂര്‍ പഞ്ചായത്തിലെ വരിഞ്ഞം ഇടനാട്‌ വാര്‍ഡുകളില്‍ അതിരൂഷ്മായ കുടിവെള്ള ക്ഷാമമാണ് അനുഭവപെടുന്നത്.ഇവിടെയൊന്നും നാളിതുവരെ ഇതിനു പരിഹാരം ഉണ്ടായിട്ടില്ല.തിരഞ്ഞെടുപ് അടുക്കുന്ന ദിവസങ്ങളില്‍ ടാങ്കറുകളില്‍ വെള്ളം വിതരണം തുടങ്ങാം എന്ന്നാണ് ഇടത്പക്ഷം ഭരിക്കുന്ന പഞ്ചായത്ത് സമിതികളുടെ രഹസ്യ തീരുമാനം എന്ന് പിന്നാമ്പുറ സംസാരം.കുടിവെള്ളക്ഷാമവും തിരഞ്ഞടുപ്പ് ചൂതാട്ടത്തിലൂടെ വോട്ട് പിടിക്കാം എന്നാണ് ഇത് മൂലം തെളിയുന്നത്.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കടുത്ത
മണ്ഡലത്തില്‍ പര്യടനം നടത്തുന്ന സ്ഥാനാര്‍ഥികളോടൊപ്പം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഇറങ്ങിയ പ്രവര്‍ത്തകരും പൊള്ളുന്ന വെയിലില്‍ വലയുകയാണ്.വാഹനങ്ങളില്‍ എല്ലാം മിനറല്‍വാട്ടര്‍ കുപ്പികള്‍ നിറയുകയാണ്.എന്തായാലും ജനങ്ങള്‍ വെള്ളത്തിനു ബുദ്ധിമുട്ടുമ്പോള്‍ ആ ബുദ്ധിമുട്ട് മനസിലാക്കാതെ ഇത്രയും നാളും മാറി മാറി ഭരിച്ച ഇടതു വലുത് ഭരണവര്‍ഗത്തിന്ടെ പ്രതിനിധികള്‍ ആകുവാന്‍ മത്സരിക്കുന്നവര്‍ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ മെനക്കെടാതെ ഒളിച്ചോടുന്ന സമീപനമാണ് കണ്ടുവരുന്നത്

പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നവര്‍ക്ക് ഞങ്ങടെ വോട്ട്‌(ജന്മഭുമി)

പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നവര്‍ക്ക് ഞങ്ങടെ വോട്ട്‌

ചാത്തന്നൂര്‍ : കൊട്ടിയത്തെ ഒരു സ്വകാര്യ ആസ്പത്രിയില നഴ്‌സുമാരോട് സംസാരച്ചപ്പോഴാണ് അവരുടെ പ്രശ്‌നങ്ങള്‍ മനസിലായത്

ആസ്പത്രി സൂപ്രണ്ടിനോട് അനുവാദം ചോദിക്കുമ്പോള്‍ 'ഇതിന്റെയൊക്കെ ആവശ്യമുണ്ടോ'?എന്ന ചോദ്യം.

ഞങ്ങള്‍ക്ക് പ്രശ്‌നങ്ങളെയുള്ളൂ. അത് പരിഹരിക്കാന്‍ ആരുമില്ല'. പാര്‍വതിമോഹന്‍ തുടക്കമിട്ടു.

'ആതുര ശുശ്രൂഷാരംഗത്ത് ഒരു വലിയപങ്കു വഹിക്കുന്ന നഴ്‌സുമാരുട സാന്നിധ്യം അറിയിക്കുകയെന്നതാണ് ഇ തിരഞ്ഞെടുപ്പില്‍ ഞങ്ങളുടെ ലക്ഷ്യം.

ഞങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയാവുന്ന ഞങ്ങളുടെ ഇടയില്‍ നിന്നുള്ളവര്‍ തന്നെ' സിബി ജോസ് നയം വ്യക്തമാക്കി. 
ജോലിയും അതുതരുന്ന സമ്മര്‍ദ്ദങ്ങളും മാനേജ്‌മെന്റിന്റെ ഇടപെടലുകളും ഇവര്‍ക്ക് വലിയ മാനസിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. 
മറ്റുള്ളവരുടെ വേദനയില്‍ ആശ്വാസം പകരാനെത്തുന്ന ഈ നഴ്‌സുമാര്‍ക്ക് പ്രശ്‌നങ്ങള്‍ പങ്കുവയ്ക്കാന്‍പോലും ജനപ്രതിനിധികളെ കിട്ടാത്തതിന്റെ പരിഭവമാണ്. ഡല്‍ഹിയില്‍ ഒരു നഴ്‌സ് മരിച്ചതിന്റെ അടുത്ത ദിവസങ്ങളില്‍ മാത്രം നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയായി. പക്ഷേ, 12 മുതല്‍ 18 മണിക്കൂര്‍വരെ തുടര്‍ച്ചയായി ഡ്യൂട്ടി ചെയ്യേണ്ടിവരുന്നവരുണ്ട്. പുരുഷന്മാരുടെ വാര്‍ഡില്‍ രാത്രികാലങ്ങളില്‍ ജോലി ചെയ്യേണ്ടിവരുന്ന വനിതാ നഴ്‌സുമാരുണ്ട്. 
ഇവരുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കാന്‍ പോലും ആരും തയ്യാറല്ല.'
പലര്‍ക്കും തിരഞ്ഞെടുപ്പിനേക്കാള്‍ പ്രധാനമായി തോന്നിയത് സഹപ്രവര്‍ത്തകരുടെ പ്രശ്‌നങ്ങളാണ്.

'യാതൊരുവിധ സ്വാതന്ത്ര്യവും നല്‍കാത്ത മാനേജ്‌മെന്റുകള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ഒരു ജനപ്രതിനിധികളും തയാറാവുന്നില്ല

വിലക്കയറ്റവും കസ്തൂരിരംഗനും അഴിമതിയും സോളാറും ഈ ഇലക്ഷന്റെ വിജയികളെ നിര്‍ണയിക്കുന്ന ഘടകങ്ങളാണ്. എന്ന് ചിഞ്ചുബിനു പറഞ്ഞു.

'യുവതലമുറ നരേന്ദ്രമോദിയുടെ നീക്കങ്ങളെ നന്നായി നിരീക്ഷിക്കുന്നുണ്ട്. ഇലക്ഷനു ശേഷം നരേന്ദ്രമോദി പ്രധാനമന്ത്രി ആകും എന്ന് പറഞ്ഞു.മലയാളി നേഴ്സന്മാരെ ആക്ഷേപിച്ച ആ ആദ്മി പാര്‍ട്ടിക്ക് എതിരെ രോക്ഷം സംസാരത്തില്‍ പ്രകടമാക്കി ചിലര്‍. 
സീനിയര്‍ നേഴ്സ് ആയ ശ്രീവിദ്യ പറഞ്ഞത് ഇങ്ങനെയാണ്
എല്ലാ മേഖലകളിലും സാമ്പത്തികമാന്ദ്യം ബാധിച്ചിട്ടുണ്ട്. അഴിമതി കുറച്ചെങ്കില്‍ മാത്രമേ വികസനം ഉണ്ടാകുകയുള്ളൂ. എല്ലാവരും സ്വന്തം പോക്കറ്റ് വീര്‍പ്പിക്കാനാ നോക്കുന്നത്. ശ്രീവിദ്യക്ക് അഴിമതിവീരന്മാരോട് ദേഷ്യം.

കോട്ടയത്താണ് പലര്‍ക്കും വോട്ടെങ്കിലും കൊല്ലത്തെ പര്‍ലമെന്റിലെ ചൂടുപിടിച്ച ചര്‍ച്ചയുടെ ആവേശത്തിലാണ്. പലരും

നിഷേധവോട്ടിനോട് ആര്‍ക്കും വലിയ താല്പര്യം ഇല്ല . വോട്ടു ചെയ്യാതിരിക്കുന്നതിനു തുല്യമല്ലേ നിഷേധവോട്ട് എന്നതാണ് ഈ യുവ നഴ്‌സുമാരുടെ കാഴ്ചപ്പാട്. 'ഇടതിനും വലതിനും മാറിമാറി വോട്ടുചെയ്തിട്ടും സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് വലിയ പ്രയോജനമൊന്നും കിട്ടുന്നില്ല' എന്നതാണ് റീജസുദര്‍ശന്‍ അഭിപ്രായം.പറഞ്ഞു

വളരെക്കുറച്ച് സ്റ്റാഫുകളെ നിയമിച്ച് മുഴുവന്‍ പണിയുമെടുപ്പിക്കുന്ന മാനേജ്‌മെന്റുകള്‍ക്കെതിരാണ് ഞങ്ങള്‍. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നവര്‍ക്കുമാത്രമാണ് വോട്ട്.

പലര്‍ക്കും ആര്‍ക്കുവോട്ടു ചെയ്യണമെന്ന കാര്യത്തില്‍ വ്യക്തമായ ധാരണയുണ്ട്.കേന്ദ്രത്തില്‍ ഭരണമാറ്റം ആവശ്യമാണ് എന്നാണു ഭൂരിപക്ഷ അഭിപ്രായം.മാറ്റത്തിന് വോട്ട് എന്ന് പറയുമ്പോള്‍.തന്നെ


ഡ്യൂട്ടി എങ്ങനെയും തീര്‍ക്കണം. മാസത്തിലൊരാഴ്ച നീളുന്ന നൈറ്റ്ഡ്യൂട്ടി എപ്പോഴാ വരിക, രോഗികളുടെ ആവശ്യങ്ങള്‍ എന്തൊക്കെ എന്നതാണ് ഇവരുടെ ആശങ്കകള്‍, തങ്ങള്‍ക്ക് ഒരു പ്രേയാജനവും ലഭിക്കാത്ത ഇലക്ഷനെപ്പറ്റി ഒരുപാട് ആലോചിക്കാന്‍ തയ്യാറല്ല, ഈ നഴ്‌സുമാര്‍.

എന്റെ വാര്‍ത്തകള്‍ ചാത്തന്നൂര്‍ SaveKSRTC


പാരലല്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കാന്‍ നടപടി വേനം-ഐ.എന്‍ റ്റി യു സി 
---------------------------------------------------------------------------------------------
കൊട്ടിയം;നക്ഷ്ട്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെ എസ ആര്‍ റ്റി സി യെ രാക്ഷിക്കാന്‍ അനുദിനം വര്‍ധിച്ചുവരുന്ന പാരലല്‍ സര്‍വീസുകള്‍ വീണ്ടും പ്രതിസന്ധിയിലക്കുന്നു പോലീസും ട്രാന്‍സ്പോര്‍ട്ട്‌ ഡിപ്പാര്‍ട്ട്മെന്റ്ഉം കണ്ണടക്കുന്നത് മൂലം ദേശസാല്കൃത റൂട്ടുകള്‍ പോലും പാരലല്‍ സര്‍വീസുകള്‍ കൈയടക്കുകയാണ് ഇത് കെ.എസ.ആര്‍.റ്റി സിയുടെ ദൈനംദിന വരുമാനത്തില്‍ കാര്യമായ കുറവ് വരുന്നുണ്ട്.ബസ്‌സ്റ്റാന്ടുകളിലും പ്രധാനപ്പെട്ട നഗരങ്ങളില്‍പോലും കെ എസ ആര്‍ റ്റി സി ബസുകള്‍ പാര്‍ക്ക് ചെയ്യ്ത് ആള്ലുകളെ കയറ്റാന്‍ പറ്റാത്ത അവസ്ഥയാണ് ഇതിനെ നിയണ്ട്രിക്കേണ്ട പോലീസ് പാരലല്‍ സര്‍വീസുകാര്‍ക്ക് അനുകൂലംമായ നിലപാടാണ് കൈകൊള്ളുന്നത്‌.ബന്ധപെട്ട അധികാരികള്‍ അടിയന്ധിരമായി നടപടി സ്വീകരിച്ചില്ലാ എങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ്സ് യുന്നിയന്‍ ഐ എന്‍ റ്റി യു സി മുന്നറിയിപ്പ് നല്‍കി.