Thursday, April 24, 2014
കൊടുംവരള്‍ച്ച ജനജീവിത൦ താളം തെറ്റുന്നു(അരുണ്‍സതീശന്‍ ജന്മഭുമി)
കൊടുംവരള്‍ച്ച ജനജീവിത൦ താളം തെറ്റുന്നു
ചാത്തന്നൂര്‍ : വേനല്‍ ശക്തി പ്രാപിച്ചതോടെ കിണറും ഉറവകളും വറ്റി
വരണ്ടു തുടങ്ങി.ഇത്തികരയാറ്റില്‍ വെള്ളത്തിന്ടെ ഒഴുക്ക് കുറഞ്ഞു.
പലയിടത്തും കന്നുകാലികള്‍ അടക്കമുള്ള വളര്‍ത്തുമൃഗങ്ങള്‍
ഇതേ തുടര്‍ന്ന് കര്‍ഷകര്‍ കന്നുകാലികള്‍ അടക്കമുള്ള വളര്‍ത്തു
മൃഗങ്ങളെ വില്‍ക്കുന്നു
ഇത് മൂലം പാല്‍ ഉത്പാദനം കുറഞ്ഞതായി ചാത്തന്നൂര്‍ ഏറം ഷീരോല്‍പാദന
സഹകരണ സംഘം പ്രസിഡന്റ് വി വിജയമോഹന്‍ പറഞ്ഞു
കത്തുന്ന വേനല്‍ച്ചൂടില്‍ പുല്‍മേടുകളിലെയും മൊട്ടക്കുന്നുകളിലെയും
പച്ചപ്പുകള്‍ നശിച്ചതിനൊപ്പം തീ പടര്‍ന്നതും പ്രതിസന്ധി രൂക്ഷമാക്കി.
തമിഴ്നാട്ടില്‍നിന്ന് കൊണ്ടുവരുന്ന വയ്ക്കോല്‍ ഈ മേഖലയില്‍
പലയിടത്തും കന്നുകാലികള്‍ ഉപയോഗിക്കാത്തതും കാലിത്തീറ്റയുടെ വന്‍വിലവര്‍ധനയും കര്‍ഷകരെ
ഏറെ ബുദ്ധിമുട്ടിക്കുന്നു.
ഉയര്‍ന്ന വില നല്‍കി കാലിത്തീറ്റ വാങ്ങി നല്‍കി കാലികളെ വളര്‍ത്തുന്നത്
ഭീമമായ നഷ്ടത്തിനിടയാക്കുമെന്നതിനാലാണ് കര്‍ഷകര്‍ കാലികളെ വില്‍ക്കുന്നത്.
ചാത്തന്നൂര്‍ ചിറക്കര കല്ലുവാതുക്കല്‍ ആദിച്ചന്ന്ല്ലൂര്‍
പഞ്ചായത്തുകളുടെ ഫണ്ടില്‍ കൂടുതലും വിനിയോഗിക്കപ്പെടുന്നത് കുടിവെള്ള പദ്ധതികള്‍ക്കായാണ്.
എന്നാല്‍,
അഴിമതിയും ധൂര്‍ത്തും പദ്ധതികളെ നോക്കുകുത്തികളാക്കുന്നു.പഞ്ചായത്തുകളിലെ ജലവിതരണ
സംവിധാനം ഇത് വരെ ആര്ഭിച്ചിട്ടില്ല.
ഇനിയും വറ്റാത്ത തോടുകളില്‍ നിന്നും വന്‍തോതില്‍ ജല ചൂഷണം
നടക്കുന്നതിനാല്‍ സാധാരണക്കാര്‍ക്ക് വെള്ളം ലഭിക്കുന്നില്ല.കൂടാതെ ചെറുതും
വലുതുമായ ടാന്ഗറുകളില്‍ വെള്ളകച്ചവടം നടത്തുന്നവര്‍ക്ക് ഇപ്പോള്‍ കൊയ്ത്തു കാലമാണ്
അഞ്ഞൂറ് ലിറ്റര്‍ വെള്ളത്തിനു ദൂരത്ത് നിന്നാണ് വെള്ളം കൊണ്ട് വരുന്നത് എന്നും
പറഞ്ഞു തോന്നുന്ന വിലയാണ് വാങ്ങിക്കുന്നത് എന്ന് വീട്ടുകാര്‍ പറയുന്നു.
താവണoപൊയ്കയിലെ
ജല അതോറിട്ടിയുടെ പമ്പ് ഹൗസില്‍ നിന്നുമാണ് പൂതക്കുളം ചിറക്കര പ്രദേശങ്ങളില്‍
വെള്ളം എത്തുന്നത്. വിതരണ പൈപ്പ് ലൈനിലൂടെ കുറഞ്ഞ അളവിേല വെള്ളം തുറന്നു
വിടുന്നുള്ളൂ. ഇതുമൂലം ഉയര്‍ന്ന പ്രദേശങ്ങളിലേക്കും ദൂരെ സ്ഥലങ്ങളിലേക്കും
ജലമെത്തില്ല.
ദിനവും പുതിയ പൈപ്പുകള്‍ സ്ഥാപിച്ചു കൂടുതല്‍ ഗാര്‍ഹിക കണക്ഷനുകള്‍
നല്‍കുന്നു പൊട്ടുന്ന കുഴലുകള്‍ നന്നാക്കി പമ്പിംഗ് നടത്തുമ്പോള്‍ നന്നാക്കിയതിന്
സമീപത്ത് വീണ്ടും പൊട്ടും. വേനലില്‍ കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോള്‍
കുടിവെള്ളം, പൊട്ടുന്ന
കുഴലുകളിലൂടെ പാഴായി പോകുകയാണ്. അധികൃതര്‍ അടിയന്തര നടപടിയെടുക്കണമെന്ന ആവശ്യം
ശക്തമാണ്.ചാത്തന്നൂര്‍ പഞ്ചായത്തിലെ വരിഞ്ഞം ഇടനാട് വാര്‍ഡുകളില്‍ അതിരൂഷ്മായ
കുടിവെള്ള ക്ഷാമമാണ് അനുഭവപെടുന്നത്.ഇവിടെയൊന്നും നാളിതുവരെ ഇതിനു പരിഹാരം
ഉണ്ടായിട്ടില്ല.തിരഞ്ഞെടുപ് അടുക്കുന്ന ദിവസങ്ങളില്‍ ടാങ്കറുകളില്‍ വെള്ളം വിതരണം
തുടങ്ങാം എന്ന്നാണ് ഇടത്പക്ഷം ഭരിക്കുന്ന പഞ്ചായത്ത് സമിതികളുടെ രഹസ്യ തീരുമാനം
എന്ന് പിന്നാമ്പുറ സംസാരം.കുടിവെള്ളക്ഷാമവും തിരഞ്ഞടുപ്പ് ചൂതാട്ടത്തിലൂടെ വോട്ട്
പിടിക്കാം എന്നാണ് ഇത് മൂലം തെളിയുന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment