Tuesday, June 10, 2014

ചാത്തന്നൂരില്‍ മണ്ണ് മാഫിയയുടെ വിളയാട്ടം(നാടെങ്ങും പരിസ്ഥിതി ദിനാചരണം)

ചാത്തന്നൂര്‍ ; പ്രകൃതി സംരക്ഷണം ഓര്‍മ്മപ്പെടുന്ന പരിസ്ഥിതി ദിനമാണ് കഴിഞ്ഞു പോയത്.പരിസ്ഥിതി ദിനാചരണങ്ങള്‍ നാടെങ്ങും പൊടിപൊടിക്കുമ്പോള്‍ ചാത്തന്നൂര്‍ ദേശത്തെ കുന്നും മലയും വയലും തണ്ണീര്‍ തടങ്ങളും അപ്രത്യക്ഷമാകുന്ന കാഴ്ചകളാണ്  കാണുന്നത്

ചൂഷണത്തിരയായി കുന്നുകളും വയലുകളും തണ്ണീര്‍തടങ്ങളും നശിക്കുകയാണ്. നിയമങ്ങള്‍ കാറ്റില്‍ പറത്തി വലിയ കുന്നുകള്‍ ഇടിച്ചു നിരത്തി മണ്ണെടുപ്പ് വ്യാപകമാകുകയാണ്.

അതിനു കൂട്ട് നില്‍ക്കുന്നവരില്‍ ഉധ്യോഗസ്തര്‍ മുതല്‍ രാക്ഷ്ട്രിയക്കാര്‍ വരെയുണ്ട്.

നിയമം സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ ഉദ്യോഗസഥരുടെ ഒത്താശയോടെയാണ് മണ്ണെടുപ്പ് തകൃതിയായി നടക്കുന്നത്. കൂട്ട് നില്‍ക്കാന്‍ ഭരണ പ്രതിപക്ഷ രാക്ഷ്ട്ട്രിയ വര്‍ഘവും അധികാരികളുടെ മൂക്കിനു താഴെ ചെറിയ പെര്‍മിറ്റുകളുടെ മറവില്‍ വലിയ കുന്നുകള്‍ പോലും ഇടിച്ച് നിരത്തുകയാണ്.

സാധാരണക്കാരന്‍ വീടുവെക്കാനും മറ്റും അപേക്ഷ നല്‍കി മാസങ്ങളോളും കാത്തിരിക്കുമ്പോഴാണ് വന്‍ മാഫിയകള്‍ കുന്നുകള്‍ നിഷ്പ്രയാസം ഇടിച്ച് നിരത്തുന്നത്. ഇ മണ്ണ് ഉപയോഗിച്ച് 
വയലുകളും, തണ്ണീര്‍ തടങ്ങളും മുഴുവന്‍ ഈ ഭൂമാഫിയകള്‍ മണ്ണിട്ട് നികത്തുകയാണ്.

ചാത്തന്നൂര്‍ നിയോജകമണ്ഡലത്തില്‍ പ്രധാനമായും ചിറക്കര കല്ലുവാതുക്കല്‍ ആധിച്ച്ന്ന്ല്ലൂര്‍ പൂതക്കുളം പഞ്ചായ്തുകലിലാണ് മണ്ണെടുപ്പ് തകൃതിയായി നടക്കുന്നത്.

കുന്നുകളായ കുന്നുകള്‍ മൊത്തമായും പൂര്‍ണ്ണമായും ഭാഗികമായും ഇടിച്ചു നിരത്തി കഴിഞ്ഞു  ചാത്തന്നൂര്‍ പഞ്ചായത്തിലെ വരിഞ്ഞം വാര്‍ഡില്‍ ദേശിയ പാതയോരത്ത് കുന്നുവിള ഇടിച്ചു നിരത്തിയത് പെന്ധകൊസ്തു പള്ളിക്ക് വേണ്ടിയാണ്, പ്ലാവറകുന്ന്,ഊളന്‍കുന്ന്.തുടങ്ങി ചെറുതും വലുതുമായ നിരവധി കുന്നുകള്‍ ഇല്ലാതായി കഴിഞ്ഞു. നിരവധി വയലുകളും നൂറ് കണക്കിന് നീര്‍ത്തടങ്ങളും അപ്രത്യക്ഷമായി. നൂറ്ക്കണക്കിന് ഹെക്ടര്‍ നെല്‍വയലുകളും നാമാവശേഷമായി. വയലുകള്‍ മിക്കതും നികത്തി.
വയലുകള്‍ക്ക് നടുവിലൂടെയുണ്ടായിരുന്ന ജലസേചനത്തിനുപയോഗിച്ചിരുന്ന കൈതോടുകള്‍ നികത്തി റോഡുകള്‍ നിര്‍മിക്കുകയും മറ്റുചിലര്‍ സ്വന്തം ഭൂമിയോട് ചേര്‍ക്കുകയും ചെയ്തു. മിക്ക വയലുകളിലും വീടുകളും കെട്ടിടങ്ങളും നിര്‍മിച്ചുകഴിഞ്ഞു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സമ്മതത്തോടെയാണ് പല അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളും നടക്കുന്നത്. നിയമവിരുദ്ധമായി നിര്‍മിച്ച കെട്ടിടങ്ങള്‍ക്ക് പഞ്ചായത്തുകളില്‍ നിന്ന് നമ്പര്‍ അനുവദിച്ചിട്ടുണ്ട്.
നിയമലംഘനത്തിന് കൂട്ടുനില്‍ക്കാത്ത പഞ്ചായത്ത് സെക്രട്ടറിമാരെ സ്ഥലംമാറ്റി ഭരണസമിതികള്‍ തങ്ങള്‍ക്കിഷ്ടമുള്ള സെക്രട്ടറിമാരെ നിയമിച്ച പഞ്ചായത്തുകളും ചാത്തന്നൂര്‍ നിയോജകമണ്ഡല പരിധിയിലുണ്ട്. വയലിലേക്ക് കല്ലുംമണ്ണും ഇറക്കുന്നത് നിയമലംഘനമാണെന്ന് കാണിച്ച് റവന്യൂവകുപ്പ് നടപടിയെടുക്കുന്നുണ്ടെങ്കിലും ആര്‍ക്കെതിരെയും ഇതുവരെ കേസ് എടുത്തിട്ടില്ല

ഒരു ഏക്കര്‍ നെല്‍വയല്‍ നികത്തുന്നതിന് പാക്കേജ് രൂപത്തില്‍ പണം ഈടാക്കുന്ന മണ്ണ് മാഫിയാ സംഘങ്ങള്‍  സജീവമാണ്. റവന്യൂ അധികൃതര്‍ക്ക് നല്‍കേണ്ട പണം മണ്ണ് മാഫിയാ സംഘം നികത്തുന്നവരില്‍ നിന്ന് ഈടാക്കി നല്‍കുന്ന പതിവാണ് നിലവിലുള്ളത്. ഇത്തരത്തില്‍ ലക്ഷക്കണക്കിന് രൂപയാണ് ഉന്നത റവന്യു അധികൃതര്‍ അനധികൃതമായി സമ്പാദിക്കുന്നത്.

പകല്‍ സമയത്ത് പോലും പൊടി പറത്തി പാഞ്ഞു പോകുന്ന ടിപ്പര്‍ വാഹനങ്ങള്‍ ചാത്തന്നൂരിലെ പതിവ് കാഴ്ചകളാണ്. രാത്രിയുടെ മറവിലും നടക്കുന്നുണ്ട് ചാത്തന്നൂര്‍ പഞ്ചായത്തിലെ കൊയിപ്പാട് വാര്‍ഡില്‍ ശാന്ധാരം കുന്നു കോളനിയുടെ ഒരു ഭാഗം ഇടിച്ചുനിരത്തിയത് പോലിസിന്ടെ ഒത്താശയോടെ രാത്രിയിലാണ്,ഇവിടെ പലവീടുകളും മണ്ണ് ഖനനം മൂലം അപകടാവസ്ഥയിലാണ്.ഇതിനെതിരെ പരാതിയുമായി പോയ പട്ടികജാതി വിഭാഗത്തില്‍ പെട്ടവരോട് അധികാരികള്‍ ചോദിച്ചത് മണ്ണിടിച്ചു കൊണ്ട് പോയി കഴിഞ്ഞില്ലെ ഇനിയെന്ത് ചെയ്യാന്‍ എന്നാണ് വേനമെങ്ങില്‍ ഒരു സ്റ്റോപ്പ്‌ മെമ്മോ കൊടുക്കാം ഇതേ കൊയിപ്പാട് വാര്‍ഡില്‍ സര്‍ക്കാര്‍ അനുവദിച്ച വീട് പണിയാന്‍ കുറച്ചു മണ്ണെടുത്ത ഒരു പട്ടികജാതിക്കാരായ വീട്ടുകാര്‍ക്കെതിരെ പോലീസ് കേസ് എടുക്കുകയായിരുന്നു ഇത് മൂലം സമയത്ത് വീട് പണി തുടങ്ങുവാന്‍ ഇവര്‍ക്ക് കഴിയാതെ വന്നത് മൂലം ഫണ്ട്‌ ലാപ്സ് ആയി കഴിഞ്ഞു.

അധികൃതരുടെ ഒത്താശയോടെ നടക്കുന്ന പകല്‍ കൊള്ളയാണ് ഇതിനെല്ലാം പ്രധാന കാരണം.

റവന്യൂ അധികൃതരും ഭൂമാഫിയയും ചേര്‍ന്നാണ് പരിസ്ഥിതിക്ക് വന്‍ ആഘാതം ഏല്‍പിക്കുന്ന പ്രവൃത്തികള്‍ക്ക് തണലാകുന്നത്്

പരിസ്ഥിതി സംഘടനകളും സന്നദ്ധ സംഘടനകളും മുറവിളി കൂട്ടുന്നതിനിടയിലും വന്‍ തോതിലുള്ള പ്രകൃതി ചൂഷണത്തിന് അധികൃതരുടെ മൗനാനുവാദം നാടിന് ഭീഷണി ഉയര്‍ത്തുന്നു.

ഇവിടെ നിയമത്തില്‍ വെള്ളം ചേര്‍ത്താണ് അനധികൃത ഖനനം നടത്തുന്നത്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് സാധരണഗതിയില്‍ മണ്ണ് നീക്കം ചെയ്യുന്നതിന് പഞ്ചായത്തില്‍ നിന്നാണ് അനുമതി വാങ്ങേണ്ടത്.

മണ്ണെടുക്കുന്നതിന് പഞ്ചായത്തുകള്‍ക്ക് അനുമതി നല്‍കാമെന്ന സര്‍ക്കാര്‍ ഉത്തരവിന്‍െറ മറവില്‍ വ്യാപകമായി മണ്ണ് ഖനനം ചെയ്ത് നീക്കം ചെയ്യുന്നതായി പരാതികള്‍ നിരവധിയാണ് .

2014 ഫെബ്രുവരി 21നാണ് സംസ്ഥാന പരിസ്ഥിതി വകുപ്പ് പഞ്ചായത്തുകള്‍ക്ക് അനുമതി നല്‍കി ഉത്തരവിറക്കിയത്. ഇതനുസരിച്ച് മണ്ണ് കുഴിക്കുന്നതിനും നീക്കം ചെയ്യുന്നതിനും റോയല്‍റ്റിയായി 5000 രൂപ അടച്ചാല്‍ പഞ്ചായത്തുകള്‍ക്ക് അനുമതി നല്‍കാമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ 250 ടണ്‍ മണ്ണ് വരെ നീക്കം ചെയ്യാന്‍ കഴിയും. ഇതിന്‍െറ അടിസ്ഥാനത്തില്‍

50 ലോഡ് മണ്ണാണ് നീക്കം ചെയ്യാന്‍ കഴിയുക. അതിലും അധികം മണ്ണ് നീക്കം ചെയ്യണമെങ്കില്‍ തിരുവനന്തപുരത്തെ പരിസ്ഥിതി ആഘാത പഠന അതോറട്ടറിയുടെ വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷ നല്‍കണം. എന്നാണ് നിയമം 
പലരും കേരള മൈനിങ് ആന്‍ഡ് മിനറല്‍ കണ്‍സെഷന്‍ 1967 ചട്ട പ്രകാരം അനുവദിക്കുന്ന പി.ഫോമില്‍ കൃത്രിമം കാട്ടിയാണ് മണ്ണും ധാതുക്കളും മറ്റും കടത്തുന്നത്.

മിക്കപ്പോഴും എപ്പോഴോ അനുവദിച്ച പി.ഫോമം ഉപയോഗിച്ചാണ് മണ്ണെടുക്കുന്നത്. പലരും അനുവദിച്ചതിലും അധികം മണ്ണാണ് നിബന്ധനകള്‍ കാറ്റില്‍ പറത്തി ഇടിച്ച് നിരത്തുന്നത്. കുന്നിടിച്ച് നിരത്തുന്ന മണ്ണ് ഉപയോഗിച്ച് 
വയലുകളിലും തണ്ണീര്‍തടങ്ങളിലും മറ്റും നികത്തുകയാണ് ചെയ്യുന്നത്.

ഇതിനും ഒരു വിഭാഗം റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശയുമുണ്ട്.

മുമ്പ് റവന്യൂ വകുപ്പായിരുന്നു എല്ലാതരം മണ്ണ് നീക്കം ചെയ്യുന്നതിനും അനുമതി നല്‍കിയിരുന്നത്. ഈ അവകാശം പഞ്ചായത്തിന് ലഭിച്ചതോടെ പ്രസിഡന്‍റിനെയോ, അംഗങ്ങളെയോ സ്വാധീനിച്ച് അനുമതി നേടുന്ന സംഭവം വര്‍ധിച്ചിട്ടുണ്ട്.

ചിറക്കര കല്ലുവാതുക്കല്‍ ചാത്തന്നൂര്‍ ആധിച്ചന്നല്ലൂര്‍ പൂതക്കുളം പഞ്ചായത്തുകളില്‍ ഇത്തരത്തില്‍ നിരവധി പേര്‍ക്ക് അനുമതി നല്‍കിയതായാണ് വിവരം. സെക്രട്ടറിമാര്‍ക്ക് ഭരണ സമിതിയുടെ സമ്മര്‍ദത്തിനു വഴങ്ങി അനുമതി നല്‍കേണ്ടിവരുന്നുണ്ട്. കരാര്‍ ലോബിയാണ് മണ്ണെടുക്കാന്‍ രംഗത്ത് വന്നിരിക്കുന്നത്.


പഞ്ചായത്തിന് അധികാരം വന്നതോടെ നിരവധി അപേക്ഷകള്‍ മണ്ണെടുക്കലിന് അനുമതിക്കായി സമര്‍പ്പിച്ചിട്ടുമുണ്ട്. അനുമതി നല്‍കുന്ന അളവില്‍ മാത്രമാണോ മണ്ണ് എടുത്തിട്ടുള്ളതെന്ന് പരിശോധിക്കാന്‍ പുതിയ ഉത്തരവില്‍ ഒന്നും വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ പഞ്ചായത്തുകള്‍ നല്‍കുന്ന അനുമതി പത്രത്തിന്‍െറ പേരില്‍ ഏക്കര്‍ കണക്കിന് കുന്നുകളാണ് ഇടിച്ച് നിരത്തുന്നത്. അനുമതി നല്‍കിയശേഷം പഞ്ചായത്ത് അധികൃതര്‍ ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാത്തത് മണ്ണെടുപ്പുകാര്‍ക്ക് അനുഗ്രഹമായി മാറുന്നു.
ഇത്തരം കാര്യങ്ങളില്‍ നിരീക്ഷണത്തിനായി റവന്യൂ പഞ്ചായത്ത്, പൊലീസ്, മൈനിങ് ആന്‍ഡ് ജിയോളജി ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സമിതി രൂപവത്കരിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

No comments:

Post a Comment